Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...

പോകുന്നെങ്കില്‍ ഇപ്പോ പൊക്കോ, പിന്നെ സിനിമയില്‍ കാണില്ല, സുമലതയോട് സംവിധായകന്‍ ഇങ്ങനെ പറഞ്ഞതിന് കാരണം...

23 FEBRUARY 2017 05:22 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന മിന്നും താരമായിരുന്നു സുമലത. നായികാ സങ്കല്‍പ്പങ്ങളെ മുഴുവന്‍ മാറ്റി മറിച്ചാണ് വിടര്‍ന്ന കണ്ണുകളുമായി സുമലത സിനിമയിലേക്ക് കടന്നുവന്നത്. പിന്നീടങ്ങോട്ട് അവരുടെ ഊഴമായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി നായകന്‍ ആരായാലും സുമലത ഇല്ലാതെ സിനിമ ഇറങ്ങാത്ത സ്ഥിതി വിശേഷമുണ്ടായിരുന്നു. അത്രത്തോളം പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്നു ഈ അന്യഭാഷാക്കാരിയെ. 

മലയാളിയുടെ ഗന്ധര്‍വ്വനായ പത്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികളിലെ ക്ലാരയെ മറക്കാന്‍ മലയാളി മനസ്സിന് ഒരിക്കലും കഴിയില്ല. മഴയും പ്രണയവും ഒപ്പം ക്ലാരയും ജയകൃഷ്ണനും. മികച്ച പത്തു പ്രണയ ചിത്രങ്ങളെടുക്കുമ്പോള്‍ മുന്‍നിരയില്‍ സ്ഥാനം പിടിക്കുന്ന ചിത്രം കൂടിയാണിത്. കോളേജ് കുമാരിയായും വീട്ടമ്മയായും സിനിമയില്‍ തിളങ്ങിയ സുമലത ഇപ്പോള്‍ അംബരീഷിനൊപ്പം സ്വസ്ഥം കുടുംബിനി റോളിലാണ്. മമ്മൂട്ടിയും സുമലതയും മത്സരിച്ചഭിനയിച്ച ചിത്രമാണ് നിറക്കൂട്ട്. ജോഷി ചിത്രമായ നിറക്കൂട്ട് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. ചിത്രത്തിലെ പൂമാനമേ എന്ന ഗാനം ഇന്നും മലയാളിയുടെ നാവിലുണ്ട്.ജോഷി-മമ്മൂട്ടി ടീമിന്റെ നിറക്കൂട്ട് സിനിമ ഇറങ്ങുമ്പോള്‍ സുമലത മലയാള സിനിമയില്‍ തുടക്കക്കാരിയായിരുന്നു. പ്രേക്ഷകര്‍ താരത്തെ അറിഞ്ഞു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. 1985-ലാണ് ചിത്രം പുറത്തിറങ്ങിയത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ബാബു നമ്പൂതിരി, ഉര്‍വശി, ലിസി എന്നിവരും വേഷമിട്ടിരുന്നു.

വധശിക്ഷ കാത്തു കഴിയുന്ന രവി വര്‍മ്മയായാണ് മമ്മൂട്ടി നിറക്കൂട്ടില്‍ വേഷമിട്ടത്. ഭാര്യയായ മേഴ്‌സിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന രവി വര്‍മ്മയുമായി അഭിമുഖം നടത്താന്‍ ശശികല എത്തുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. രവി വര്‍മ്മയുടെ ഭാര്യയായ മേഴ്‌സിയെ അവതരിപ്പിച്ചത് സുമലതയാണ്.

സുമലത അവതരിപ്പിച്ച മേഴ്‌സിയുടെ കൊലപാതകമാണ് ചിത്രത്തിന്റെ പ്രധാന കഥാതന്തു. നിറക്കൂട്ടിലെ റേപ്പ് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് അതു സംഭവിച്ചത്. ബാബു നമ്പൂതിരിയാണ് വില്ലനായി വേഷമിട്ടിരുന്നത്.

വില്ലനായ ബാബു നമ്പൂതിരി സുമലതയെ റേപ്പ് ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ സുമലതയുടെ മുഖം ചെറുതായി മുറിഞ്ഞ് രക്തം പൊടിഞ്ഞു, ബാബു നമ്പൂതിരിയുടെ കൈവിരല്‍ തട്ടി അബദ്ധവശാല്‍ സംഭവിച്ചതായിരുന്നു.മുഖത്തു നിന്നും ചെറുതായി രക്തം വരുന്നത് കണ്ടതോടെ സുമലതയും കൂടെയുണ്ടായിരുന്ന അമ്മയും ബഹളം വെച്ചു. ഷൂട്ടിങ്ങ് ലൊക്കേഷനില്‍ ആകെ ബഹളം വെച്ച് ഷൂട്ട് മുടങ്ങി.

സംഭവത്തില്‍ ബാബു നമ്പൂതിരി സുമലതയോട് ക്ഷമാപണം നടത്തിയിട്ടും അഭിനേത്രിയും അമ്മയും അടങ്ങിയില്ല. ഇനി അഭിനയിക്കില്ലെന്നും പറഞ്ഞു സുമലത കാറില്‍ കയറി ഇരിക്കുകയും ചെയ്തു.

സുമലതയും അമ്മയും ബഹളം വെച്ച കാര്യമൊന്നും ചിത്രത്തിലെ നായകനായ മമ്മൂട്ടി അറിഞ്ഞിരുന്നില്ല. ഇതൊന്നുമറിയാതെ സെറ്റിലേക്ക് കറി വന്ന മമ്മൂട്ടി രോഷാകുലനായ സംവിധായകനെയാണ് കണ്ടത്. ഷൂട്ടിങ്ങ് സെറ്റ് ഒന്നടങ്കം നിശ്ചലവുമായിരുന്നു.

ഷൂട്ടിങ്ങ് നടക്കുന്ന വീട്ടിലേക്ക് കയറിച്ചെന്ന മമ്മൂട്ടി രോഷാകുലനായി വരുന്ന ജോഷിയെയാണ് കണ്ടത്. സുമലതയുടെ അമ്മയോട് ക്ഷോഭത്തോടെ സംസാരിക്കുകയും ചെയ്തു.ഇനി അഭിനയിക്കില്ലെന്നും പറഞ്ഞു മാറി നിന്ന സുമലതയോടും അമ്മയോടുമായി ജോഷി പറഞ്ഞത് ഇതാണ്, പോകുന്നെങ്കില്‍ ഇപ്പോ പോണം, പിന്നെ അമ്മയും മോളും ഇന്‍ഡസ്ട്രിയില്‍ കാലു കുത്തില്ല. ഇത് ജോഷിയാണ് പറയുന്നത്.

സംവിധായകന്റെ സംസാരം കേട്ട സുമലതയും അമ്മയും കാറില്‍ നിന്നിറങ്ങി ഓടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇതെല്ലാം കണ്ട് അമ്പരന്നു നില്‍ക്കുകയായിരുന്നു മമ്മൂട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (4 minutes ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (12 minutes ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (47 minutes ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (59 minutes ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (8 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (8 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (8 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (9 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (9 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (9 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (9 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (11 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (11 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (12 hours ago)

Malayali Vartha Recommends