താനായിരുന്നെങ്കില്‍ അക്രമികളെ മുഴുവന്‍ കൊന്നുകളഞ്ഞേനെയെന്ന് രാകുല്‍ പ്രീത്

മലയാളത്തിലെ യുവനടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവത്തില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം മുഴുവന്‍. അതിനിടയില്‍ ഒരു തെന്നിന്ത്യന്‍ നടിയുടെ പ്രസ്താവന ഏറെ ശ്രദ്ധയാര്‍ജ്ജിക്കുന്നു. നടിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അക്രമികളെ മുഴുവന്‍ കൊന്നുകളയുമായിരുന്നുവെന്നാണ് തെന്നിന്ത്യന്‍ നടി രാകുല്‍ പ്രീത് പ്രതികരിച്ചത്.
നടിക്കുണ്ടായ ഭീകരമായ ദുരനുഭവം കേട്ട് ഞെട്ടിയെന്നും ഇതുപോലെ ഹീനമായ പ്രവര്‍ത്തിചെയ്യുന്നവരെ മനുഷ്യരെന്ന് വിളിക്കാനാകില്ലെന്നും രാകുല്‍ പറയുന്നു. ഇത് നിന്ദ്യവും വൃത്തികെട്ടതുമായ ആക്രമണമാണ്. ഞാനായിരുന്നു ആ നടിയുടെ സ്ഥാനത്തെങ്കില്‍ അവരെ മുഴുവന്‍ കൊന്നു കളയുമെന്നും രാകുല്‍ പ്രീത് വ്യക്തമാക്കി.
ഞാനൊരു കായികാഭ്യാസിയാണ്. ജിമ്മ് ഒഴിവാക്കി എവിടെയും ഞാന്‍ പോകാറില്ല. ശരീരം ഫിറ്റ് ആയി ഇരിക്കാനാണ് ആഗ്രഹിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവം കഴിഞ്ഞ ശേഷം സത്യത്തില്‍ ടാക്‌സിയില്‍ പോകാനോ അല്ലെങ്കില്‍ പരിചയമില്ലാത്ത ആളുമായി കാറില്‍ യാത്ര ചെയ്യാനോ പേടിയായിരിക്കുകയാണ്. ആരെയാണ് ഈ ലോകത്ത് വിശ്വസിക്കുകയെന്നും പ്രീത് പറഞ്ഞു.
https://www.facebook.com/Malayalivartha

























