നടിമാര്‍ തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി കൊണ്ടു രംഗത്ത് എത്തുന്നു: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കാതല്‍ സന്ധ്യ

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമണം നടത്തിയ സംഭവത്തെ തുടര്‍ന്ന് പല നടിമാരും തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി കൊണ്ടു രംഗത്ത് എത്തിരുന്നു. എന്നാല്‍ നടി കാതല്‍ സന്ധ്യ നടത്തിയ വെളിപ്പെടുത്തല്‍ എല്ലാവരെയും ഞെട്ടിപ്പിക്കുന്ന തരത്തിലാണ്.
ചെന്നൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേയാണു നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കേരളത്തില്‍ ആക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. അവള്‍ ധൈര്യശാലിയാണ്. അവളെക്കുറിച്ച് ആലോചിക്കുമ്പോള്‍ തനിക്ക് അഭിമാനം ഉണ്ട് എന്നു പറഞ്ഞു കൊണ്ടാണു കാതല്‍ സന്ധ്യ സംസാരിച്ചു തുടങ്ങിയത്.
ഇത്തരത്തില്‍ ലൈംഗിക പീഡനത്തിനു ഞാനും ഇരയായിട്ടുണ്ട്. എന്നാല്‍ ആള്‍ക്കുട്ടത്തിന്റെ തിരക്കിലായതിനാല്‍ എനിക്ക് ഒന്നും ചെയ്യാനോ സംഭവത്തേക്കുറിച്ചു പരാതിപ്പെടാനോ കഴിഞ്ഞിട്ടില്ല എന്നും ഇവര്‍ പറയുന്നു.
കാതല്‍ എന്ന തമിഴ് ചിത്രത്തിലായിരുന്നു സന്ധ്യ ആദ്യം അഭിനയിച്ചത്. പിന്നിട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.
ആലിസ് ഇന്‍ വണ്ടര്‍ലാന്റിലൂടെയാണു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നു പ്രജാപതി, സൈക്കിള്‍, ട്രാഫിക്ക് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.
https://www.facebook.com/Malayalivartha

























