Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ ഇന്ത്യാക്കാരും... ഫ്രാൻസ് കത്തിയെരിയുന്നതിന് കാരണം ആ രാജ്യത്തെ വെറുക്കുന്ന കുടിയേറ്റക്കാർ, ഇവിടെ അത് അനുവദിക്കരുത്’: ആവർത്തിച്ച് ട്രംപ്


കേരളവും ബംഗാളുമായുള്ള രഞ്ജി ട്രോഫി മത്സരത്തിന് തുടക്കം.


സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്...പാലക്കാട് ജില്ലയിൽ പൂർണമായും, വയനാട് ജില്ലയിൽ ഭാ​ഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു....


സിഎംആർഎൽ എക്സാലോജിക് മാസപ്പടിക്കേസിൽ FIR രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ


നടുറോഡിലെ ക്രൂരമർദ്ദനം; പഴവങ്ങാടി കാറ്ററിങ് തൊഴിലാളി കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം

ആരാധ്യയുടെ ആ ചിത്രത്തിനു പിന്നിലെ കഥവെളിപ്പെടുത്തി ഐശ്വര്യ...

24 MAY 2017 08:57 AM IST
മലയാളി വാര്‍ത്ത

ക്യാമറക്കണ്ണുകളെ പേടിയോടെ കണ്ട് അമ്മയുടെ ചുമലില്‍ മുഖമൊളിപ്പിച്ച കുഞ്ഞ് ആരാധ്യയെ ആരാധകര്‍ ഇപ്പോഴും മറന്നു കാണില്ല. എന്നാല്‍ ഇക്കുറി അമ്മയോടൊപ്പം കാന്‍ഫിലിംഫെസ്റ്റിവെലിനെത്തിയപ്പോള്‍ വളരെ സൗഹൃദത്തോടെയാണ് കുഞ്ഞു രാജകുമാരി പെരുമാറിയത്. ആരാധ്യയുടെ ഈ മാറ്റത്തില്‍ ഏറെ ആഹ്ലാദിക്കുന്നതും അമ്മ ഐശ്വര്യ തന്നെയാണ്. കാന്‍ഫിലിംഫെസ്റ്റിവെലില്‍ പങ്കെടുക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ ഐശ്വര്യയുടെയും ആരാധ്യയുടെയും ചിത്രങ്ങള്‍ വളരെപ്പെട്ടന്നു തന്നെ വൈറലായിരുന്നു.

അതിലൊരു ചിത്രത്തില്‍ ആരാധ്യ ആരെയോ നോക്കി കൈവീശുന്ന ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഒരു അമ്മയുടെ ആകാംക്ഷയോടെ ഐശ്വര്യ കുഞ്ഞിനോടു ചോദിച്ചു. എയര്‍പോട്ടില്‍ വെച്ച് നീ ആരെയാണ് കൈ വീശി അഭിവാദ്യം ചെയ്തതെന്ന്. അവളുടെ മറുപടി തന്നെ ചിരിപ്പിച്ചുവെന്നാണ് ഐശ്വര്യ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. താന്‍ ആരെയും നോക്കി കൈ വീശിയതല്ലെന്നും. ദയവായി ചിത്രങ്ങളെടുക്കരുതെന്ന് അമ്മയുടെ ആരാധകരോട് അപേക്ഷിക്കുകയായിരുന്നുവെന്നുമാണ് ആരാധ്യ പറഞ്ഞ മറുപടി.

മറ്റുചിലപ്പോള്‍ ഒരു സെല്‍ഫിയെടുക്കട്ടേയെന്ന ചോദ്യവുമായി ആരാധകരെത്തുമ്പോള്‍ ഈ ചിത്രത്തില്‍ ഞാന്‍ വേണ്ടല്ലോ അല്ലേ അമ്മേ എന്നവള്‍ കൊഞ്ചി ചോദിക്കുമെന്നും ഐശ്വര്യ പറയുന്നു. ചിലനേരത്ത് ഫോട്ടോബോംബുമായി ആളുകളെ ഞെട്ടിക്കുന്ന പതിവും അവള്‍ക്കുണ്ട്. ആളുകള്‍ കൂടുമ്പോഴും കാമറയുടെ ഫ്‌ലാഷ് മിന്നുമ്പോഴും എങ്ങനെ പെരുമാറണമെന്നൊന്നും ഞാന്‍ അവളെ പഠിപ്പിച്ചിട്ടില്ല. വീടിനു പുറത്തിറങ്ങുമ്പോഴും പൊതുസ്ഥലങ്ങളില്‍വെച്ചും ആളുകള്‍ ചിത്രങ്ങളെടുക്കുമെന്നൊക്കെ ഇപ്പോള്‍ അവള്‍ക്കു മനസ്സിലാവുന്നുണ്ടെന്നും ഐശ്വര്യ പറയുന്നു.


പതിനഞ്ചുവര്‍ഷമായി കാന്‍ ഫിലിംഫെസ്റ്റിവെലിലെ സ്ഥിരം സാന്നിധ്യമാണ് ഐശ്വര്യ. ആദ്യം ജൂറി അംഗം പിന്നീട് പ്രമുഖ കോസ്‌മെറ്റിക് ബ്രാന്‍ഡിനെ പ്രതിനിധീകരിച്ച് ഐശ്വര്യ കാനിലെ റെഡ്കാര്‍പ്പറ്റിലെത്തി ആരാധകരെ അതിശയിപ്പിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷമായി കുഞ്ഞു ആരാധ്യയെയും കൂട്ടിയാണ് ഐശ്വര്യ കാനിലെത്തുന്നത്. സംഗീതം പോലെ താന്‍ മേയ്ക്കപ്പും ആസ്വദിക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെയാണ് പ്രമുഖ കോസ്‌മെറ്റിക് ബ്രാന്‍ഡിനെ പ്രതിനിധീകരിച്ച് കാനിലെ സ്ഥിരം സാന്നിധ്യമാകുന്നതെന്നും ഐശ്വര്യ പറയുന്നു. ജീവിതത്തില്‍ നമ്മളെല്ലാവരും നിറങ്ങളെ ഇഷ്ടപ്പെടുന്നു. സര്‍ഗ്ഗാത്മകതയെ കൂടുതല്‍ മിഴിവുള്ളതാക്കാന്‍ നിറങ്ങളുടെ വകഭേദങ്ങള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. മെയ്ക്കപ്പില്‍ അതു ഫാഷനാണ്. അതുമാത്രമാണ് വ്യത്യാസം ഐശ്വര്യ പറഞ്ഞു നിര്‍ത്തുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (45 minutes ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (58 minutes ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (1 hour ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (1 hour ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (1 hour ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

ഓഹരി വിപണിയിൽ ഇന്ന് മുന്നേറ്റം... നിലവിൽ സെൻസെക്‌സ് 200 പോയിന്റിന് മുകളിൽ  (2 hours ago)

കണ്ണീർക്കാഴ്ചയായി... മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത വട്ടക്കല്ലിൽ കോഴിവണ്ടിക്ക് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂർ ചേലക്കരയിൽ റിട്ട. എസ്‌ഐ ഷോക്കേറ്റ് മരിച്ചു  (2 hours ago)

ഭിന്നശേഷിക്കാരിയായ സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കി  (3 hours ago)

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്‍റുമായ വി വസീഫിന്‍റെ ഉമ്മ വഹീദ അന്തരിച്ചു...  (3 hours ago)

കേരള നിയമസഭാ സമ്മേളനം 2026 ഇന്ന് വീണ്ടും പുനരാരംഭിച്ചു...പുതുക്കിയ ബജറ്റിലെ ഉപധനാഭ്യർഥനകളും അധിക ധനാഭ്യർഥനകളും സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പുമാണ് പ്രധാന അജണ്ട, ഒക്ടോബർ 29 വരെയാണ് നിലവിലെ സമ്മേളനം    (3 hours ago)

രാഷ്ട്രീയ നിയമനങ്ങളിലൂടെ അധികാരമേറ്റവരെ പിരിച്ചുവിടണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

ലക്കിടി താസ ഹോട്ടലിന് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം.... നാലു വയസ്സുകാരി മരിച്ചു  (3 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതൽ...1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍  (4 hours ago)

Malayali Vartha Recommends