Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...

അവസരം കിട്ടുന്നത് ഔദാര്യം കൊണ്ടല്ല;നടിമാര്‍ക്ക് ഗോഡ്ഫാദറുകള്‍ വേണ്ട:റിമ

30 JUNE 2017 03:27 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ വിട്ടുവീഴ്ച്ചയില്ലാതെ മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. ഇതിന്റെ ആദ്യ പടിയെന്നോണം നടിയെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ വനിതാ കമ്മീഷന് പരാതി നല്‍കി. ഇതിന്റെ പശ്ചാത്തലത്തില്‍ ദിലീപടക്കമുള്ള താരങ്ങള്‍ക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തു.

നാളെ ചിലപ്പോള്‍ സംഘടന ഒറ്റപ്പെട്ടേക്കാമെന്നും എന്നാലും വിട്ടിവീഴ്ച്ചയില്ലാത്ത പോരാട്ടം തുടരുമെന്നും വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗം റിമ കല്ലിങ്കല്‍ വ്യക്തമാക്കി. താരസംഘടനയായ അമ്മ എല്ലാ തരത്തിലുമുള്ള പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഭാവിയില്‍ അമ്മ എന്തു ചെയ്യുമെന്നത് കണ്ടറിയണമെന്നും റിമ ഒരു ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. 

സമൂഹത്തിലുള്ളതു പോലെത്തന്നെ ആണധികാരം അമ്മയെന്ന സംഘടനയിലുമുണ്ട്. അതു പുതിയ കാര്യമൊന്നുമല്ല. നേരത്തെ പല അഭിമുഖങ്ങളിലും പറഞ്ഞതാണ്. ആ ആണധികാര മനോഭാവം മാറ്റി സ്ത്രീകളെ കൂടി പരിഗണിക്കുന്ന തരത്തിലേക്ക് അമ്മയെ കൊണ്ടുവരാനാണ് വിമണ്‍ ഇന്‍ സിനമ കളക്ടീവ് രൂപീകരിച്ചത്. പക്ഷേ ഒരു സുപ്രഭാതത്തില്‍ അതു മാറ്റാനാവില്ല. അതിന് സമയമെടുക്കും. പടിപടിയായുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടന ലക്ഷ്യമിടുന്നത്. അമ്മയില്‍ അങ്ങനെയൊരു മാറ്റം വരുന്നതോടെ അത് സമൂഹത്തിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്-റിമ പറയുന്നു.

ആരുടെയും ഔദാര്യമില്ലാതെ അവരുടെ കഴിവ് മാത്രം പരിഗണിച്ച് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം സ്ത്രീകള്‍ക്കുണ്ടാവണം. ഞാനാണ് ഈ നടിയെ സിനിമയില്‍ കൊണ്ടുവന്നത് എന്നു പറയുന്ന തരത്തിലുള്ള ഗോഡ്ഫാദര്‍മാര്‍ ഇനിയുണ്ടാകരുത്. ആ മനോഭാവത്തില്‍ മാറ്റം വരണം. അമ്മയിലെ ആണധികാരത്തെ പൊളിച്ചു കളയാനാണെങ്കില്‍ സമൂഹത്തിലെ മറ്റു മേഖലയിലെ പലതും പൊളിച്ചു കളയേണ്ടി വരും. പൊളിച്ചു കളയുക എന്നത് എളുപ്പമാണ്. അതിന് പകരം ഒരു മാറ്റമാണ് ഉദ്ദേശിക്കുന്നത്.

അമ്മ എന്ന സംഘടനയില്‍ നിന്ന് രാജിവെച്ച് പോരാന്‍ എളുപ്പമാണ്. എന്നാല്‍ അതല്ല വേണ്ടത്. അതിനുള്ളില്‍ നിന്നു തന്നെ പോരാടി സ്ത്രീകള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടത്. നടിക്കെതിരായി ആക്രമണമുണ്ടായപ്പോള്‍ സ്ത്രീകള്‍ രാത്രി യാത്ര ചെയ്യാതിരിക്കട്ടെ എന്ന അമ്മയുടെ പ്രസ്താവന സങ്കടമുണ്ടാക്കിയ കാര്യമാണ്. അത് ശരിയല്ല എന്ന് അന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇത്രയും കാലം ആരും ഇത് പറഞ്ഞിരുന്നില്ല. ഇങ്ങനെയുള്ള പ്രസ്താവനകള്‍ പ്രശ്‌നമവുമാണെന്നു സ്ത്രീകള്‍ പോലും മനസ്സിലാക്കിയിട്ടില്ല. ഞങ്ങള്‍ ഡബ്ല്യു.സി.സി അവിടെയാണ് നില്‍ക്കുന്നത്. അതുകൊണ്ട് മുന്നിലുള്ളത് വലിയ യാത്രയാണ്. 

നാളെ ചിലപ്പോള്‍ എല്ലാവരും ഒറ്റപ്പെട്ടേക്കാം. സിനിമാ മേഖലയില്‍ നിന്ന് പുറത്തായേക്കാം. പക്ഷേ ശുഭപ്രതീക്ഷയോടെ മുന്നോട്ടു പോകാനാണ് താത്പര്യം. എട്ടു വര്‍ഷം നിലപാടുകള്‍ തുറന്നു പറഞ്ഞ വ്യക്തിയാണ്. അതിനെ തുടര്‍ന്ന് പ്രശ്‌നങ്ങളൊന്നും നേരിട്ടിട്ടില്ല. 

ഡബ്ല്യു.സി.സി രൂപീകരിച്ചതിന് ശേഷം പങ്കെടുക്കുന്ന ആദ്യ ജനറല്‍ ബോഡി മീറ്റിങ്ങായിരുന്നു അത്. ഞങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. അതു പറയുന്നതിന് മുമ്പ് അമ്മയ്ക്ക് അയച്ച കത്ത് എക്‌സിക്യൂട്ടീവ് മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്തു. എല്ലാവരും പൂര്‍ണ പിന്തുണ തന്നു. നടിക്കെതിരായ പരാമര്‍ശത്തില്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് ദിലീപ് മാപ്പ് പറയുകയും ചെയ്തു. പിന്നീട് ഞങ്ങള്‍ക്ക്. യോഗത്തില്‍ ഒന്നും ഉന്നയിക്കാനുള്ള സ്‌പെയ്‌സ് ഉണ്ടായിരുന്നില്ല.

അമ്മയില്‍ പോയി തല്ലുണ്ടാക്കുന്നതിന് പകരം കൂട്ടുകാരിക്ക് നീതി കിട്ടുന്നതിനാണ് ഞങ്ങള്‍ പ്രയത്‌നിക്കുന്നത്. അതിന് അമ്മ കൂടെയുണ്ടാകുമെന്ന് ഉറപ്പു വരുത്തുകയാണ് വേണ്ടത്. അല്ലാതെ ഭിന്നിപ്പുണ്ടാക്കുകയില്ല. അമ്മയാണ് ഇക്കാര്യത്തില്‍ നിലപാട് എടുക്കേണ്ടത്. 23-ാമത്തെ ജനറല്‍ ബോഡി മീറ്റിങ്ങാണിത്. ഞങ്ങളുടെ സംഘടന പറയേണ്ട കാര്യമല്ല ഇത്. അവരുടെ നിലപാട് അവര്‍ എടുക്കുക തന്നെ വേണം. അപകീര്‍ത്തിപ്പെടുത്തുന്ന, മുറിപ്പെടുത്ത രീതിയില്‍ പ്രസ്താവന ഉണ്ടായാല്‍ ശക്തമായി തന്നെ പ്രതികരിക്കും. 

സെറ്റില്‍ വരുന്ന ഡ്രൈവര്‍മാരില്‍ അധിക പേരും നല്ല സ്വഭാവക്കാരായിരിക്കും. അവരോട് നമ്മള്‍ നല്ല രിതീയിലാണ് പെരുമാറുക. അതിനെ സൗഹൃദമെന്നൊന്നും പറയാനാവില്ല. ഇനി ദിലീപ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ ഭാഷ്യമാണ്. പക്ഷേ ഇക്കാര്യങ്ങള്‍ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യുമ്പോള്‍ ആക്രമിക്കപ്പെട്ട നടിക്ക് വീണ്ടും വേദനയുണ്ടാക്കുന്ന കാര്യമാണ്. അത് നമ്മള്‍ മനസ്സിലാക്കണം. 

സത്യത്തിന് നിരക്കുന്നതും അവകാശപ്പെട്ടതുമായ കാര്യങ്ങളാണ് ഡബ്ല്യു.സി.സി. ചോദിക്കുന്നത്. ആ ബോധ്യമാണ് മുന്നോട്ടുകൊണ്ടുപോകുന്നതും. അതുകൊണ്ടു തന്നെ നല്ല ആത്മവിശ്വാസവുമുണ്ട്. സിനിമാ മേഖലയിലേക്ക് വരുന്ന പുതിയ പെണ്‍കുട്ടികള്‍ക്ക് ധൈര്യം പകര്‍ന്നു നല്‍കുകയും അവര്‍ക്ക് ശബ്ദമുയര്‍ത്താനുള്ള അവസരം നല്‍കുകയും വേണം. ഇതും ഡബ്ല്യു.സി.സിയുടെ ലക്ഷ്യങ്ങളാണ്. ഇതുവരെ നല്‍കിയ പിന്തുണ ഇനിയും തുടരുമെന്നും പ്രതീക്ഷിക്കുന്നതായും റിമ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 minutes ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (9 minutes ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (33 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (47 minutes ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (13 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (13 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (16 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (16 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (18 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (18 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (18 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (18 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (18 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (19 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (19 hours ago)

Malayali Vartha Recommends