വിനീതിന് വേണ്ടി ഹണി റോസിറങ്ങി!

അഭിനയത്തിനൊപ്പം മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ അറിഞ്ഞ് അവര്‍ക്ക് സഹായകമായി നില്‍ക്കുന്ന താരങ്ങളെ പൊതുവെ പ്രേക്ഷകര്‍ക്ക് ഇഷ്ട്ടമാണ്. അത്തരത്തിലൊരു താരമാണ് നടി ഹണി റോസ്.
ഇരുവൃക്കകളും തകരാറിലായ ഞാറക്കല്‍ സ്വദേശിയായ വിനീത് എന്ന യുവാവിന് വേണ്ടിയാണ് ഹണി റോസും പൊന്നൂസ് ചാരിറ്റിബിള്‍ ട്രസ്റ്റും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് കാരുണ്യയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടു വൃക്കയും തകരാറിലായ വിനീതിന് വൃക്ക കൊടുക്കാന്‍ അമ്മ തയ്യറാണ്. എന്നാല്‍ അതിന് തുക കണ്ടെത്തുവാന്‍ നിര്‍ധനനായ വിനീതിനും കുടുംബത്തിനും കഴിഞ്ഞിരുന്നില്ല. ഇതറിഞ്ഞ് വിനീതിന്റെ ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഹണി റോസും സംഘവും രംഗത്തെത്തിയത്. പതിനഞ്ച് ലക്ഷം രൂപയാണ് ചികിത്സയ്ക്ക് ആവശ്യമായി വരുന്നത്.
ഏകദന്തന്‍ എന്ന ബസിലാണ് കാരുണ്യയാത്ര നടത്തിയിരുന്നത്. അതിനായി ബസിന്റെ ഉടമയും തൊഴിലാളികളും പൂര്‍ണമായി സഹകരിക്കുകയായിരുന്നു. എം.എല്‍.എ പി.ടി തോമസ്, 'ചങ്ക്‌സ്' എന്ന സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലു എന്നിവരും യാത്രയില്‍ പങ്കെടുത്തിരുന്നു. ഇതേ കൂട്ടായ്മയിലുടെ കഴിഞ്ഞ വര്‍ഷം സഹായം കിട്ടിയ ഉണ്ണി ജോര്‍ജ് എന്നയാളും കുടുംബവും ഹണി റോസിന്റെ കൂടെയുള്ള സ്‌നേഹ യാത്രയില്‍ പങ്കാളികളായിരുന്നു.
https://www.facebook.com/Malayalivartha


























