എന്തുകൊണ്ട് മൈഥിലി സിനിമകളില്‍ അങ്ങനെ അഭിനയിക്കുന്നില്ല

സിനിമയില്‍ വിവാദങ്ങള്‍ പുകയുമ്പോള്‍ സാധാരണ മിക്ക വിവാദങ്ങളിലും പെടാറുള്ള നടി മൈഥിലി എവിടെയാണ് എന്ന് പലരും ചോദിക്കുന്നു. പാലേരിമാണിക്യത്തിന് ശേഷം ധാരാളം ഓഫറുകള്‍ വന്നെങ്കിലും ചിത്രങ്ങളുടെ എണ്ണം കൂട്ടുന്നില്‍ താരത്തിന് താല്‍പര്യമില്ലായിരുന്നു. നല്ല സിനിമകളില്‍ അഭിനയിക്കാന്‍ മാത്രമാണ് താല്‍പര്യമെന്ന് താരം വ്യക്തമാക്കി. ഇതിനിടെ തമിഴ് സിനിമയിലേക്ക് ക്ഷണിച്ചെങ്കിലും ഒഴിഞ്ഞുമാറി. ഒടുവില്‍ തമിഴ് സംവിധായകന്‍ മുള്ളും മലരും എന്ന ചിത്രത്തിലേക്ക് അഭിനയിക്കാന്‍ വീട്ടില്‍ വന്ന് വിളിക്കേണ്ടി വന്നു. അങ്ങനെയാണ് അഭിനയിച്ചത്.
കഥയൊന്നും കേള്‍ക്കാതെ ഏത് വേഷവും ചെയ്യാന്‍ നടിമാര്‍ തയ്യാറായി നില്‍ക്കുമ്പോഴാണ് മൈഥിലി വ്യത്യസ്തയാകുന്നത്. പ്രിയനന്ദന്റെ പാതിരാ കാലത്തില്‍ അഭിനയിക്കുകയാണ് താരം. ജഹനാരയെന്ന കഥാപാത്രമാണ്. അവകാശ സമരങ്ങള്‍ക്കിടയില്‍ കാണാതാകുന്ന അച്ഛനെ തേടി അലയുന്ന മകളുടെ യാത്രയാണ് ഈ സിനിമയെന്ന് താരം പറഞ്ഞു. ഇതിന് പുറമേ സുഹൃത്ത് സംവിധാനം ചെയ്യുന്ന കാറ്റിലൊരു പായ്ക്കപ്പല്‍ എന്ന ചിത്രത്തിലും അഭിനയിക്കുന്നു. സിനിമയുടെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കാനാണ് മൈഥിലിക്ക് ആഗ്രഹം. അതുകൊണ്ടാണ് സഹസംവിധായികയായി പ്രവര്‍ത്തിച്ചത്.
നെടുമ്പാശേരി, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രധാനമായും ഉയര്‍ന്ന് വന്ന പേര് മൈഥിലിയുടേതായിരുന്നു. എന്നാല്‍ അന്ന് താരത്തിനെതിരെ വേണ്ടത്ര തെളിവുകള്‍ ലഭിച്ചില്ല. അതോടെ വിവാദങ്ങളില്‍ നിന്നകന്ന് നല്ല സിനിമകളുടെ ഭാഗമാവുകയായിരുന്നു. ടി.വി ചന്ദ്രന്റെ മോഹവലയത്തില്‍ ഉള്‍പ്പെടെ അഭിനയിച്ചത് അങ്ങനെയാണ്.
https://www.facebook.com/Malayalivartha


























