ദിലീപിനും സലിംകുമാറിനും എതിരെ ഭാഗ്യലക്ഷ്മി

ആക്രമണത്തിനിരയായ നടിയെ അപമാനിച്ച് സംസാരിക്കുകയും ഫെയ്‌സ്ബുക്ക് പോസ്റ്റിടുകയും ചെയ്ത ദിലീപിനും സലിംകുമാറിനും എതിരെ പേരെടുത്ത് പറയാതെ ഭാഗ്യലക്ഷ്മി സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചു. നടിയെ നുണപരിശോധനക്ക് വിധേയയാക്കണമെന്ന് ഒരു നടന്‍ പറയുന്നു. നടിയുടെ സൗഹൃദമാണ് ഇതിനെല്ലാം കാരണമെന്ന് മറ്റൊരു നടന്‍.
ഇതെല്ലാം കേട്ടിട്ടും നടികൂടി അംഗമായുളള സംഘടന തന്റെ മക്കളെ ശാസിക്കുന്നില്ല. ഇത്രയേറെ വേദനയും അപമാനവും സഹിച്ചതും പോരാഞ്ഞിട്ടാണോ ഈ വാക്കുകളിലൂടെ വീണ്ടും വീണ്ടും അവളെ പീഡിപ്പിക്കുന്നത്? പറയാന്‍ പാടില്ലാത്തത് പറഞ്ഞിട്ട് മാപ്പ് പറഞ്ഞാല്‍ തീരുമോ അവള്‍ നേരിടുന്ന വേദന... ഇപ്പോള്‍ ആ പെണ്‍കുട്ടിക്ക് വേണ്ടത് ആശ്വാസ വാക്കുകളാണ്. ഞങ്ങളുണ്ട് നിന്നൊടൊപ്പം എന്ന അണച്ച് നിര്‍ത്തലാണ്..
ഒരു നടന്‍ പോയിട്ട് ഒരു നടി പോലും ഇവര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നില്ല. ഇതിനൊന്നും ഞങ്ങള്‍ മറുപടി പറയേണ്ട കാര്യമില്ല എന്ന രീതിയില്‍ മലയാള സിനിമയിലെ മറ്റു സംഘടനകള്‍ മൗനം പാലിക്കുന്നു ... വ്യക്തിപരമായി പോലും ആരും അഭിപ്രായം പറയുന്നില്ല. നില നില്പാണ് പലരേയും ഭയപ്പെടുത്തുന്നത് എങ്കില്‍,ഇതാര്‍ക്കും സംഭവിക്കാമെന്നത് പലരും വിസ്മരിക്കുന്നു.
നടിയുടെ വിഷയം എന്നതിലുപരി ഇതൊരു സ്ത്രീയുടെ വിഷയമാണ്, സമൂഹത്തേയും സിനിമാലോകത്തേയും ഒരുപോലെ ബാധിക്കുന്ന വിഷയമാണ്..സിനിമാക്കാരെല്ലാം ഒന്നിച്ച് നിന്ന് ആരുടേയും പക്ഷം പിടിക്കാതെ പെണ്‍കുട്ടിക്ക് വേണ്ടി സംസാരിക്കുകയല്ലേ വേണ്ടത്.?
നഷ്ടം പെണ്‍കുട്ടിക്ക് മാത്രമല്ല. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കുമാണ്. ഇപ്പോള്‍ നടിയുടെ വിഷയം വന്നപ്പോള്‍ എല്ലാ അതിര്‍ വരമ്പുകളും ഭേദിച്ച് വളരേ മോശമായ ഭാഷയില്‍ സിനിമാ ലോകത്തെക്കുറിച്ച് വിമര്‍ശിക്കുന്നു..ഇതിന് കാരണക്കാര്‍ സിനിമാക്കാര്‍ തന്നെയാണെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha


























