ഗായിക വൈക്കം വിജയ ലക്ഷ്മിയെ ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചു

ഗായിക വൈക്കം വിജയ ലക്ഷ്മിയെ ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. അമേരിക്കയിലെ ഇന്റര്‍ നാഷണല്‍ തമിഴ് യൂണിവേഴ്‌സിറ്റിയാണ് ബഹുമതി നല്‍കിയത്. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മലയാളിയായ പ്രവാസി വ്യവസായി സി.എച്ച്.ഇബ്രാഹിം കുട്ടിയടക്കം മറ്റ് എട്ടുപേര്‍ക്കുകൂടി ഡി.ലിറ്റ് ബിരുദം നല്‍കി.
ഗായത്രീ വീണ വായിക്കുന്നതിലെ പ്രാവീണ്യമടക്കം പരിഗണിച്ച്, സംഗീത മേഖലയിലെ ബഹുമുഖ പ്രതിഭ എന്ന നിലയിലാണ് വൈക്കം വിജയ ലക്ഷ്മിക്ക് ഡോക്ടറേറ്റ് നല്‍കിയത്. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ വിജയലക്ഷ്മി ബഹുമതി ഏറ്റുവാങ്ങി.

ദൈവാനുഗ്രഹമാണ് നേട്ടങ്ങള്‍ക്ക് കാരണമെന്ന് വിജയ ലക്ഷ്മിയുടെ പ്രതികരണം. തമിഴില്‍ കൂടുതല്‍ പാട്ടുകള്‍ തേടിയെത്തുന്നതിന്റെ സന്തോഷത്തിലുമാണ് ഇവര്‍ പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ സി.എച്ച്.ഇബ്രാഹിം കുട്ടിക്കും ഡി.ലിറ്റ് ബിരുദം നല്‍കി.
https://www.facebook.com/Malayalivartha


























