ആദ്യമായി സിനിമയില്‍ റെക്കമന്റ് ചെയ്ത ജയറാം ദിലീപിനെ കാണാന്‍ ജയിലിലെത്തി

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ സുഹൃത്തും നടനുമായ ജയറാം ആലുവ സബ് ജയിലിലെത്തി. ദിലീപിനെ സിനിമയില്‍ റെക്കമെന്റ് ചെയ്തയാളാണ് ജയറാം. എന്നാല്‍ ദിലീപ് ജയറാമിനെക്കാളും വളര്‍ന്നു. എങ്കിലും ആ സുഹൃദ്ബന്ധം തുടര്‍ന്നു. ദിലീപ് ജയിലിലായതോടെ സിനിമയിലെ മോശം പ്രവണതകളെപ്പറ്റിയും ദിലീപിനെ കുറ്റപ്പെടുത്തുന്ന വിധത്തിലും ജയറാം അഭിപ്രായ പ്രകടനം നടത്തിയത് ഏറെ ശ്രദ്ധേയമായി.
ജാമ്യപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് തിരുവോണ നാളിലും ജയിലില്‍ തുടരുന്ന സാഹചര്യത്തിലാണ് ജയറാമും എത്തിയത്. എല്ലാ വര്‍ഷത്തേയും പതിവ് ഇത്തവണയും ജയറാം തെറ്റിച്ചില്ല. എല്ലാ വര്‍ഷവും നല്‍കുന്ന ഓണക്കോടി എന്ന പതിവ് വിലപ്പെട്ട സമ്മാനവും കരുതി തന്നെയാണ് ജയറാം ഓണ നാളില്‍ എത്തിയത്. മുക്കാല്‍ മണിക്കൂര്‍ ജയിലില്‍ ദിലീപിനൊപ്പം പങ്കിട്ടതിനു ശേഷമാണ് ജയറാം മടങ്ങിയത്.
ഉത്രാടദിനമായ ഇന്നലെ ദിലീപിനെ കാണാന്‍സിനിമ രംഗത്തെ പ്രമുഖര്‍ ജയിലില്‍ എത്തിയിരുന്നു. സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്. എന്നാല്‍ സന്ദര്‍ശനത്തിനു ശേഷം ആരും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

നേരത്തെ ഭാര്യ കാവ്യ മാധവനും, മകള്‍ മീനാക്ഷിയും കാവ്യയുടെ പിതാവ് മാധവനൊപ്പം ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. അതേദിവസം തന്നെ നാദിര്‍ഷയും ദിലീപിനെ കാണാന്‍ ജയിലിലെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























