കരീഷ്മയും കരീനയും മലബാർ ഗോൾഡ് പരസ്യചിത്രത്തിൽ

മലബാർ ഗോൾഡിന്റെ പരസ്യ ചിത്രത്തിൽ ബോളിവുഡ് താരസഹോദരിമാരായ കരീഷ്മയും കരീനയും ഒന്നിക്കുന്നു.ഫാൻസി കട്ട് ഡയമണ്ട് ആഭരണങ്ങളുടെ അമൂല്യ ശേഖരമായ 'അല്ല്യൂര്‍' കളക്ഷനുവേണ്ടിയുള്ള പരസ്യ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ആദ്യമായാണ് ഒരു ബ്രാൻഡിന് വേണ്ടി ഇവർ ഒന്നിക്കുന്നത്.ഡിജിറ്റൽ, സോഷ്യൽ മീഡിയ വഴിയും ടെലിവിഷൻ, പ്രിന്റ് മാധ്യമങ്ങളിലൂടെയും എല്ലാ വിഭാഗം ഉപഭോക്താക്കളിലും വൈവിധ്യമാർന്ന 'അല്ല്യൂര്‍' കളക്ഷന്റെ പ്രചാരണം എത്തിക്കുക എന്നതാണ് മലബാർ ഗോൾഡിന്റെ ലക്ഷ്യം.പുതിയ തലമുറയുടെ അഭിരുചിക്ക് ഇണങ്ങുന്ന പിങ്ക്,വൈറ്റ്,ഗോൾഡിലും ഇവ ലഭ്യമാണ്.
ആകർഷകമായ ഈ ആഭരണ ശേഖരം 30,000 മുതൽ 50 ലക്ഷം രൂപ വരെയുള്ള വിലകളിൽ സ്വന്തമാക്കാം. 'അല്ല്യൂര്‍' കളക്ഷൻ ആഭരണപ്രേമികൾക്കും കലാസ്വാദകർക്കും ഒരുപോലെ പ്രിയങ്കരമാകുമെന്നു മലബാർ ഗ്രൂപ്പ് ചർമം എം.പി.അഹമ്മദ് പറഞ്ഞു......
https://www.facebook.com/Malayalivartha


























