ബോബി സിംഹയെ ബേബി സിംഹ എന്ന് അമല പോള്‍ വിളിക്കാന്‍ കാരണം!

തന്റെ പുതിയ ചിത്രമായ തിരുട്ടുപയലേ 2-വില്‍ അതീവ ഗ്ലാമറസായി വന്ന് ആരാധകരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ് മലയാളി താരം അമല പോള്‍. സിനിമയോടെ അനുബന്ധിച്ച് നടന്ന രസകരമായ ഒരു കാര്യം ഓഡിയോ ലോഞ്ച് സമയത്ത് വെളിപ്പെടുത്തിയിരിക്കുകയാണ് അമല.
സൂപ്പര്‍താരമല്ലാത്ത ഒരു താരം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങളില്‍ അമലയെ തൊട്ടഭിനയിക്കാന്‍ മടിച്ചത്രെ
ബോബി സിംഹയാണ് ആ നടന്‍. തിരുട്ടുപയലേ 2 എന്ന ചിത്രത്തില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ ധാരാളം ഉണ്ടായിരുന്നു എന്നും, എന്നാല്‍ തന്റെ ശരീരത്തില്‍ തൊട്ടഭിനയിക്കാന്‍ അദ്ദേഹം മടിച്ചു എന്നും വെളിപ്പെടുത്തിയത് അമല തന്നെയാണ്.
ബോബി സിംഹ തൊട്ടഭിനയിക്കാന്‍ മടിച്ചപ്പോള്‍, താന്‍ അദ്ദേഹത്തെ ബേബി സിംഹ എന്ന് പറഞ്ഞ് കളിയാക്കി എന്നും അമല പറഞ്ഞു.
ചിത്രത്തിലും അതീവ ഗ്ലാമറസ്സ് വേഷത്തില്‍ തന്നെയാണ് അമല പോള്‍ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അമല പോള്‍ ആരാധകരെ വീണ്ടും ഞെട്ടിച്ചിരുന്നു.

https://www.facebook.com/Malayalivartha


























