പുതിയ കളികള്‍ കാണാനും ചിലത് കാണിച്ച് പഠിപ്പിക്കാനും മോഹന്‍ലാല്‍ എത്തുന്നു
നടിയെ ആക്രമിച്ചതിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ സന്ദര്‍ശിക്കാന്‍ നടന് മോഹന്‍ലാല്‍ ഇന്ന് ജയിലില്‍ എത്തി കാണുമെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍. ഉച്ചയ്ക്ക് ശേഷമായിരിക്കും മോഹന്‍ലാല്‍ എത്തുക. ഇന്നലെ മോഹന്‍ലാലിന്റെ വിശ്വസ്തനായ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ജയിലില്‍ എത്തിയിരുന്നു. ഇത് മോഹന്‍ലാലിന്റെ താത്പര്യ പ്രകാരമായിരുന്നു.
ദിലീപിന് പിതാവിന്റെ ശ്രാദ്ധ ചടങ്ങില്‍ കോടതി ഇളവ് അനുവദിച്ചതു മുതല്‍ ജയിലിലേക്ക് ദിലീപിനെ സന്ദര്‍ശിക്കാന്‍ സിനിമക്കാരുടെ ഒഴുക്കായിരുന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ലാലിന്റെ വരവ്. മോഹന്‍ലാല്‍ വരുമെന്നറിഞ്ഞ് ചാനലുകാര് ജയില്‍ പരിസരത്തി തമ്പടിച്ചിരിക്കുകയാണ്. വിവാദങ്ങളില്‍ മോഹന്‍ലാലിന് വിഴാന്‍ ഒടും താത്പര്യമില്ല. അതിനാല്‍ തന്നെ വളരെ രഹസ്യമായി വരാനാണ് ലാലിനും താത്പര്യം.
ഓണത്തിന് ഇറങ്ങിയ സിനിമകള്‍ വലിയ ആവേശം തീയേറ്ററുകളില്‍ ഉണ്ടാക്കിയിരുന്നില്ല. ദിലീപ് അറസ്റ്റിലായതോടെ സിനിമാ മേഖല ആകെ പ്രതിസന്ധിയിലാണെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. സിനിമയിലെ വൃത്തികെട്ട രീതിക്കെതിരെ ജനങ്ങളെല്ലാം എതിരാണ്. അവര്‍ തീയറ്ററുകളില്‍ കുടുംബത്തോടൊപ്പം പോകാന്‍ മടിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ വിവാദം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതുവരെ അനക്കമില്ലാതിരുന്ന സിനിമാ ലോകം ദിലീപിനെ ആശ്വസിപ്പിക്കാന്‍ ജയിലിലേക്ക് ഒഴുകുന്നത്.
https://www.facebook.com/Malayalivartha