തമിഴ് സുന്ദരിയെ കുറിച്ച് നിവിന്റെ കമന്റ് കേട്ട് തൃഷയും ഞെട്ടി
നിവിന്‍ പോളിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച തൃഷയെ കുറിച്ച് പറയാന്‍ നിവിന്‍ പോളിക്കും നൂറ് നാവാണ്. ഹേയ് ജൂഡ് എന്ന ശ്യാമപ്രസാദ് ചിത്രത്തില്‍ തൃഷയ്ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ തൃല്ലിലാണ് നിവിന്‍ പോളി. താന്‍ തൃഷയുടെ കട്ട ഫാനാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നിവിന്‍ പോളി. തൃഷയുമൊത്തുള്ള അഭിനയത്തില്‍ താന്‍ ഏറെ സംതൃപ്തനാണെന്നും ഇത് നല്ലൊരു അനുഭവമായിരിക്കുമെന്നും നിവിന്‍ പറഞ്ഞു.
സിനിമയില്‍ വരുന്നതിനുമുന്പ് തന്നെ തൃഷയുടെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. വിണ്ണെയ് താണ്ടി വരുവായ കണ്ടതുതൊട്ടേ താന്‍ അവരുടെ ആരാധകനായി. അതുകൊണ്ട് അവരോടൊന്നിച്ച് അഭിനയിക്കാന്‍ കിട്ടിയ അവസരം വലിയ ഭാഗ്യമായി കാണുന്നുവെന്നും നിവിന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha