സ്വന്തം പോക്കറ്റില്‍ നിന്നും പണം ചെലവായപ്പോള്‍ കടുംപിടിത്തം ഉപേക്ഷിച്ച് നയന്‍സ്!
തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍താര ചില കാര്യങ്ങളില്‍ കടുംപിടുത്തകാരിയാണ്. ആര് എന്ത് പറഞ്ഞാലും സ്വന്തമായി ഉറച്ചു നില്ക്കുന്ന നിലപാടുകളില്‍ നടി മാറ്റം വരുത്താറില്ല. അത്തരത്തിലുള്ള നയന്‍സിന്റെ ഒരു സ്വഭാവമാണ് താന്‍ അഭിനയിക്കുന്ന സിനിമകളുടെ പ്രൊമോഷന് പരിപാടികള്‍ക്ക് പോകാറില്ല എന്നുള്ളത്.
ഏത് താരത്തിന്റെ ചിത്രമായാലും തന്റെ നിലപാടില്‍ നയന്‍സ് വിട്ടു വീഴ്ച ചെയ്യാറില്ല. അത്തരത്തില്‍ നിര്‍ബന്ധിച്ചാല്‍ ആ ചിത്രം വേണ്ടെന്നു വെക്കുക വരെ ചെയ്യുന്ന രീതിയാണ് താരത്തിന്റേത്.
എന്നാല്‍ ഇപ്പോള്‍ താരം ഇക്കാര്യത്തില്‍ നിലപാട് മാറ്റിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
പുതിയ ചിത്രമായ അറം-ല്‍ കലക്ടറായാണ് നയന്‍സ് വേഷമിടുന്നത്. സാമൂഹ്യ പ്രസക്തിയുള്ള സ്ത്രീ പക്ഷ സിനിമയാണ് അറം. ഈ ചിത്രത്തിന് വേണ്ടിയാണ് താരം തന്റെ നിലപാട് മാറ്റിയത്.പുതിയ ചിത്രത്തിന്റെ പ്രമോഷനു വേണ്ടി നയന്‍താര ചാനലുകള്‍ തോറും കയറി ഇറങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ചിത്രം നിര്‍മ്മിക്കുന്നത് നയന്‍സ് തന്നെയാണ്.
തന്റെ മാനേജരെ ബിനാമിയാക്കിയാണ് നയന്‍താര അറം നിര്‍മിച്ചിരിക്കുന്നത്. വന്‍തുക മുടക്കി ഈ ചിത്രത്തിന്റെ സംപ്രേഷണാവകാശം പ്രമുഖ ചാനല്‍ സ്വന്തമാക്കിയിട്ടുണ്ട്.
സംപ്രേഷണാവകാശം ഏറ്റെടുത്ത ചാനല്‍ നയന്‍സിനെ വരച്ച വരയില്‍ നിര്‍ത്തിയാണ് പ്രമോഷണല്‍ പരിപാടികളിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സിനിമ വിജയിക്കണമെങ്കില്‍ പ്രമോഷന് പരിപാടികള്‍ അത്യാവശ്യമാണെന്ന തിരിച്ചറിഞ്ഞതു കൊണ്ടാണ് താരം നിലപാട് മാറ്റിയതെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha