മണിയെ കലാഭവനില്‍ നിന്നും പുറത്താക്കിയതിങ്ങനെ?
കൊച്ചിന് കലാഭവനിലൂടെയാണ് നടന് കലാഭവന്‍ മണി സിനിമാലോകത്തേക്കെത്തിയത്. തുടര്‍ന്ന് താരത്തിന്റെ വളര്‍ച്ച വളരെപ്പെട്ടെന്നായിരുന്നു. മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലുമെല്ലാം താരം അഭിനയിച്ചു. മണി മരണത്തിനു കീഴടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. എന്നാലും അദ്ദേഹത്തിന്റെ ആരാധകരുടെ മനസ്സില്‍ അദ്ദേഹം ഇപ്പോഴും ജീവിക്കുന്നു. മണിയെക്കുറിച്ച് അധികമാര്‍ക്കും തന്നെ അറിയാത്ത ഒരു കഥ തുറന്നു പറയുകയാണ് നടന് കലാഭവന്‍ പ്രജോദ്.
മണിയെ കലാഭവനില്‍ നിന്നും ചതിച്ചും പാരവച്ചുമാണ് പുറത്താക്കിയതെന്നാണ് പ്രജോദ് വെളിപ്പെടുത്തിയത്. ഒരു ചാനല്‍ അഭിമുഖത്തിലായിരുന്നു വിവാദമായേക്കാവുന്ന ഈ വെളിപ്പെടുത്തല്‍ പ്രജോദ് നടത്തിയത്. കലാഭവന്‍ മണി കലാഭവനില്‍ നിറഞ്ഞു നിന്നിരുന്ന കാലം. അന്ന് സ്റ്റേജ് ഷോകളില്‍ ഏറ്റവുമധികം തിളങ്ങിയ താരവും മണിയായിരുന്നു. എന്നാല്‍ ഒരു സുപ്രഭാതത്തിലാണ് മണിയെ കലാഭവനില്‍ നിന്നും പുറത്താക്കിയത്. ആ ദിവസം കരഞ്ഞു കൊണ്ട് അവിടെനിന്നും പോയ മണിയെ താന്‍ ഇന്നും ഓര്‍ക്കുന്നുവെന്നാണ് പ്രജോദ് പറയുന്നത്.
മണിയുടെ പെട്ടെന്നുള്ള വളര്‍ച്ച കണ്ട് അസൂയപൂണ്ട ചിലരാണ് അദ്ദേഹത്തിനെതിരെ പാര വച്ചത്. അതിന്റെ ഫലമായിരുന്നു ആ പുറത്താക്കല്‍. മണി കലാഭവന്റെ പരിപാടികള്‍ മാത്രമല്ല, മറ്റു പരിപാടികളിലും പങ്കെടുക്കുമായിരുന്നു. ഇത് പരാതിയായി ആബേലച്ചന്റെ മുന്നില്‍ എത്തി. തുടര്‍ന്ന് നിവര്‍ത്തിയില്ലാതെയാണ് മണിയെ പറഞ്ഞു വിട്ടത്. മണിയോട് പ്രത്യേക വാത്സല്യം ഉണ്ടായിരുന്ന ആബേലച്ചന് പറഞ്ഞത് 'മണി ഇവിടെ നിന്നും പോകുന്നത് രക്ഷപ്പെടാനായിരിക്കും എന്നാണ്'. ആ വാക്കുകള്‍ അച്ചട്ടായെന്നും പ്രജോദ് പറയുന്നു.
https://www.facebook.com/Malayalivartha