ജീവിതത്തിൽ ഇത്രയും നിറപ്പകിട്ടില്ലാത്ത ഓണം ഇതാദ്യം...
അക്രമത്തിനിരയായ നടിക്ക് ഇത് ആഘോഷമില്ലാത്ത ഓണക്കാലമായിരുന്നു. 15 വര്‍ഷമായി അവര്‍ സിനിമാലോകത്തെത്തിയിട്ട്. ഇത്രയും നിറപ്പകിട്ടില്ലാത്ത ഓണം ഇതാദ്യം.
”ഓണനാളുകളില്‍ വീട്ടില്‍ അതിഥികള്‍ ആരുമെത്തിയില്ല. ഒപ്പം അമ്മയും ചേട്ടനും മാത്രം. സാധാരണപോലൊരു ദിവസമായിരുന്നു ഈ ഓണം എനിക്ക്. അച്ഛന് ഉണ്ടായിരുന്ന ഓണക്കാലമാണ് ഈ ഓര്‍മയില്‍. ഇന്ന് എനിക്കൊപ്പം ആ ഓര്‍മകള്‍ മാത്രമാണ്” -അവര്‍ പറഞ്ഞു. രണ്ടുമാസമായി ഫോണിലെ വാട്സാപ്പ് ഒഴിവാക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ സിനിമാലോകത്തെ സുഹൃത്തുക്കളുടെയും ആരാധകരുടെയും സന്ദേശവും താരത്തെ തേടിയെത്തിയില്ല.
ചില ചിത്രങ്ങളില്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ടെങ്കിലും പുതിയ ചിത്രങ്ങള്‍ക്കൊന്നും ഡേറ്റ് നല്‍കിയിട്ടില്ല. ജനുവരിയിലാണ് വിവാഹം. വളരെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയുംമാത്രം പങ്കെടുപ്പിച്ചായിരിക്കും ചടങ്ങുകളെന്ന് അവര്‍ പറഞ്ഞു.
ദിലീപിന് ഇത് വ്യത്യസ്തമായ ഒരു ഓണമായിരുന്നു. എങ്കിലും ഓണ സദ്യ ഉണ്ടായിരുന്നു. താര നിരകൾ തന്നെ ഓണസമ്മാനങ്ങളുമായി ജയിലിൽ എത്തിയിരുന്നു. കൂടാതെ അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാനായി ചതയ ദിനത്തിൽ ദിലീപ് രണ്ടു മണിക്കൂർ വീട്ടുകാരോട് ചിലവഴിക്കുകയും ചെയ്തു.. ആ രണ്ടു മണിക്കൂറുകൾ താരത്തിനും കുടുംബത്തിനും സന്തോഷത്തിന്റെ നിമിഷങ്ങൾ തന്നെയായിരുന്നു.
https://www.facebook.com/Malayalivartha