Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

പൊതുവേദിയിൽ വച്ച് തന്റെ കല്യാണരഹസ്യം വിവരിച്ചപ്പോൾ

07 SEPTEMBER 2017 02:36 PM IST
മലയാളി വാര്‍ത്ത

ഒരു ചാനല്‍ പരിപാടിയില്‍ മത സൗഹാര്‍ദത്തെ കുറിച്ച് സംസാരിക്കവെയാണ് നടന്‍ ശ്രീനിവാസന്‍ തന്റെ കല്യാണത്തെ കുറിച്ച് പറയുന്നത്. നടൻ മമ്മൂട്ടി തന്ന രണ്ടായിരം രൂപയാണ് അന്ന് വലിയ സഹായമായതെന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു പൊതുവേദിയിൽ ഇക്കാര്യം വെളിപ്പെടുത്തുകയാണ് അദ്ദേഹം.

1984 ലാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിവാഹം. ഇന്നസെന്റും ഡേവിഡ് കാച്ചപ്പള്ളിയും നിര്‍മിച്ച ഒരു കഥ ഒരു നുണക്കഥ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് വിവാഹത്തിന്റെ പദ്ധതികളെല്ലാം ഇട്ടത്. ആരെയും വിളിക്കാതെ ഒരു രജിസ്റ്റര്‍ വിവാഹം മതി എന്നായിരുന്നു ശ്രീനിവാസന്റെ തീരുമാനം.

‘ഇന്നസെന്റിനോട് വിവാഹക്കാര്യം പറയുന്നത്, ആരെയും ക്ഷണിക്കുന്നില്ലെന്നും രജിസ്റ്റർ ഓഫീസിൽവച്ചാണ് വിവാഹമെന്നും ഇന്നസെന്റിനോട് പറഞ്ഞു. സെറ്റില്‍ നിന്ന് ഇറങ്ങാന്‍ നേരം ഇന്നസെന്റ് കൈയ്യില്‍ ഒരു പൊതി തന്നു. അതില്‍ 400 രൂപയുണ്ടായിരുന്നു. ഇന്നത്തെപ്പോലെയല്ല നാനൂറ് രൂപയ്ക്ക് വിലയുണ്ട്.

ഇതെങ്ങനെ സംഘടിപ്പിച്ചു എന്ന് ചോദിച്ചപ്പോള്‍, ഭാര്യയുടെ രണ്ട് വളകൂടെ വിറ്റു എന്നായിരുന്നു ഇന്നസെന്റന്റെ മറുപടി. ഇന്നസെന്റ് കൊടുത്ത പണം കൊണ്ട് വധുവിനുള്ള സാരിയും മറ്റുമൊക്കെ വാങ്ങി.’–ശ്രീനിവാസൻ പറയുന്നു.

‘വൈകുന്നേരമായപ്പോൾ അമ്മ പറഞ്ഞു, താലി കെട്ടി തന്നെ കല്യാണം നടത്തണമെന്ന്. അതും സ്വര്‍ണമാലയില്‍ കോര്‍ത്ത താലി. സാമ്പത്തികമായി ഏറെ മോശം നില്‍ക്കുന്ന അവസ്ഥയാണ് സ്വർണമാലയെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല.’–ശ്രീനിവാസൻ പറഞ്ഞു. ‘അതിരാത്രം സിനിമയുടെ ഷൂട്ടിങ് അവിടെ നടക്കുന്നുണ്ട്. കണ്ണൂരാണ് ലൊക്കേഷൻ. മമ്മൂട്ടിയെ കാണാൻ തീരുമാനിച്ചു.

മമ്മൂട്ടി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയുടെ വാതില്‍ തുറന്നതുംഞാൻ പറഞ്ഞു ‘നാളെ എന്റെ വിവാഹമാണ്’ അപ്പോള്‍ മമ്മൂട്ടി പറഞ്ഞു ‘നാളെയോ’. എനിക്കൊരു രണ്ടായിരം രൂപ വേണം, രജിസ്റ്റർ വിവാഹമാണ് ആരെയും ക്ഷണിക്കുന്നില്ലെന്നും ഞാൻ മമ്മൂട്ടിയോട് പറഞ്ഞു.

തുക തന്നിട്ട് അദ്ദേഹം പറഞ്ഞു കല്യാണത്തിന് ഞാനും വരും. അത് കേട്ടപ്പോൾ ഞാൻ പറഞ്ഞു, ‘കല്യാണത്തിന് വരരുത്, വന്നാൽ കല്യാണം കലങ്ങും’. അദ്ദേഹം വരുമെന്ന് ഉറപ്പിച്ച് പറഞ്ഞു. ഞാൻ വീണ്ടും പറഞ്ഞു, ‘ആരും അറിയാതെ രെജിസ്റ്റര്‍ ചെയ്യാനാണ് പ്ലാന്‍. എന്നെ ഇവിടെ ആര്‍ക്കും അറിയില്ല. പക്ഷെ നിങ്ങള്‍ അങ്ങനെയല്ല, അറിയപ്പെടുന്ന താരമാണ്. നിങ്ങള്‍ വന്നാല്‍ സംഭവം എല്ലാവരും അറിയും. അതുകൊണ്ട് വരരുത്. എന്നാൽ വരുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു.

അങ്ങനെ സ്വർണതാലി വാങ്ങി, രജിസ്റ്റർ ഓഫീസിന്റെ വരാന്തയിൽവച്ച് ഞാൻ ആ താലി കെട്ടി. ഒരു ക്രിസ്ത്യാനി തന്ന നാനൂറ് രൂപ, മുസ്ലീമായ മമ്മൂട്ടി തന്ന രൂപയ്ക്ക് ഹിന്ദുവായ പെൺകുട്ടിയുടെ കഴുത്തിൽ കെട്ടിയ സ്വർണ താലി. ഇങ്ങനെയായിരുന്നു എന്റെ വിവാഹം.–ശ്രീനിവാസൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

45കാരിയായ രണ്ടാനമ്മയെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി നിലവിളിച്ചോടി 'അമ്മ..! മകന്റെ മുന്നിൽ കിടന്ന് മരിച്ചു  (7 minutes ago)

പ്രവാസികൾ ബുധനാഴ്‌ച വരെ സൂക്ഷിക്കണം; UAE-ൽ പലയിടങ്ങളിലും ഈ മാറ്റം പ്രതീക്ഷിക്കാം,വമ്പൻ മാറ്റം  (15 minutes ago)

പ്ലസ്ടൂ വിദ്യാര്‍ത്ഥിനി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു  (19 minutes ago)

കഴുത്തൊടിച്ച് ചൈനീസ് സൈനികരെ കൊന്ന് തള്ളി ശൗര്യ..! ഇന്ത്യയുടെ ശൗര്യ കമാൻഡോകൾ ചൈന പട്ടാളത്തിന്റെ കാലന്മാർ..!  (28 minutes ago)

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (32 minutes ago)

തിരുവനന്തപുരത്ത് കൊടും മിന്നൽ ഹോട്ട് സ്പോട്ട് ആഞ്ഞടിച്ച ഓസ്റ്റൻ കൊടുങ്കാറ്റ്.. വെസ്റ്റ് പിയർ രണ്ടായി പിളർന്നു..!  (35 minutes ago)

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 26 മുതല്‍  (36 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍: 14673 പേര്‍ അറസ്റ്റില്‍; കേസുകളുടെ എണ്ണം 13605 ആയി  (38 minutes ago)

സിബിഎസ്ഇ ദേശീയ ഉച്ചകോടിയിൽ ഇടം നേടി നോളജ് സിറ്റി മർകസ് പബ്ലിക് സ്കൂൾ ജൂനിയർ സിഇഒ പദ്ധതി  (4 hours ago)

സാഡ് റിയാലിറ്റി കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ  (4 hours ago)

റഫിയയ്ക്കായി രണ്ട് ദിവസംകൊണ്ട് 11,000 പേർ രക്തമൂലകോശ ദാതാക്കളായി രജിസ്റ്റർ ചെയ്‌തു...  (4 hours ago)

തമിഴ്‌നാട് സര്‍ക്കാര്‍ റേഷന്‍ കട വഴി നല്‍കുന്ന മുണ്ടുകള്‍ പമ്പയില്‍ ഇരുമുടിയാക്കി വില്‍ക്കുന്നുവെന്ന് പരാതി  (4 hours ago)

അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...  (4 hours ago)

വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!  (5 hours ago)

ഒരു കമ്പനിയില്‍നിന്നു മാത്രം മരുന്നു വാങ്ങിക്കൂട്ടിയതാണ് സംശയം; വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്ന സൂചന നല്‍കി കെ.മുരളീധരന്‍  (5 hours ago)

Malayali Vartha Recommends