താരജോഡികളുടെ പ്രണയത്തില്‍ നിന്നും വഴിമാറി ചിന്തിക്കുന്ന സാമന്തയും നാഗചൈതന്യയും!
അടുത്തമാസമാണ് സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമെങ്കിലും അതിന് മുമ്പ് ഇരുവരും മധുവിധു ആഘോഷിച്ചു എന്നത് പരസ്യമായ രഹസ്യമാണ്. ഹിന്ദുവായ നാഗചൈതന്യയും ക്രിസ്ത്യാനിയായ സാമന്തയും പ്രണയിച്ച് തുടങ്ങിയപ്പോള്‍ ആരും എതിര്‍ത്തിരുന്നില്ല. കാരണം കുറേ കഴിയുമ്പോള്‍ മടുത്ത് രണ്ട് പേരും അടിച്ച് പിരിയുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ ജാതിയോ മതമോ നോക്കാതെയും മറ്റ് ചില താല്പര്യങ്ങള്ക്കു വേണ്ടിയോ അല്ല തങ്ങള്‍ പ്രണയിച്ചെന്ന് ഈ കമിതാക്കള്‍ തെളിയിച്ചു. ഒക്ടോബറില്‍ ഗോവയിലാണ് വിവാഹം. രണ്ട് കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് കല്യാണം.
ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകള്‍. കല്യാണത്തിന് ശേഷം നല്ല വേഷങ്ങള്‍ മാത്രമേ അഭിനയിക്കൂ എന്ന് താമന്ത ട്വിറ്ററിലൂടെ അറിയിച്ചു. 2010-ല്‍ റിലീസായ വിണ്ണൈ താണ്ടിവരുവായ എന്ന സിനിമയുടെ തെലുങ്ക് പതിപ്പില്‍ അഭിനയിച്ചപ്പോഴാണ് യുവജോഡികള്‍ മാനസികമായി അടുത്തത്. അതിന് മുമ്പ് നടന് സിദ്ധാര്‍ത്ഥുമായി സാമന്ത പ്രണയത്തിലായിരുന്നു. സൂര്യയുടെ അഞ്ജാന്‍ എന്ന ചിത്രത്തില്‍ ടു പീസ് ബിക്കിനിയില്‍ സാമന്ത അഭിനയിച്ചതോടെ സിദ്ധാര്‍ത്ഥ് ക്ഷുഭിതനായി. ഇതോടെയാണ് ഇരുവരും അകന്നത്. നഗചൈതന്യയുമായി അടുത്തതോടെ സാമന്ത സിനിമകളുടെ എണ്ണം കുറച്ചു. വിവാഹ ശേഷം മധുവിധു യൂറോപ്പിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച സാമന്ത നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഭാവിവരന്റെ പിന്തുണയും ഇതിനുണ്ട്. നാഗചൈതന്യയുടെ പിതാവ് നാഗാര്‍ജുനയ്ക്കൊപ്പവും സാമന്ത അഭിനയിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ അമലയുമായും നല്ല അടുപ്പത്തിലാണ് താരം. ഇതൊക്കെയാണ് സാധാരണ താരങ്ങളുടെ പ്രണയത്തില്‍ നിന്ന് വഴിമാറി ചിന്തിക്കാന്‍ ഇരുവരെയും പ്രേരിപ്പിച്ചത്.
https://www.facebook.com/Malayalivartha