ലക്ഷ്മിമേനോന്‍ വീട്ടിലിരുന്ന് 20 കിലോ കൂടി; ഭാരം കുറയ്ക്കാന്‍ പട്ടിണി കിടക്കുന്നു
സെക്സിയായി അഭിനയിക്കാന്‍ കൂടുതല്‍ നടിമാര്‍ തമിഴകത്ത് വന്നതോടെ ലക്ഷ്മി മേനോന് അവസരങ്ങള്‍ കുറഞ്ഞു. അതോടെ നല്ല ഭക്ഷണം കഴിച്ച് താരം വീട്ടിലിരിപ്പായി. പലതരത്തിലുള്ള വിവാദങ്ങളെയും താരം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതിനെയെല്ലാം പബ്ലിസിറ്റിയുടെ ഭാഗമായി കണ്ട് ആസ്വദിക്കാനാണ് താരത്തിനിഷ്ടം. ഇപ്പോഴത്തെ ഭാരക്കൂടുതലും അങ്ങനെ കാണാനാണ് ഇഷ്ടം. നല്ല അവസരങ്ങള്‍ വരുമ്പോള്‍ തടികുറയ്ക്കാം എന്ന ആത്മവിശ്വാസം താരത്തിനുണ്ടായിരുന്നു. അങ്ങനെ അടുത്തിടെ ഒരു ചിത്രത്തിലേക്ക് അഭിനയിക്കാന്‍ ക്ഷണിച്ചു.
എന്നാല്‍ അവര്‍ അഡ്വാന്‍സ് തരാന്‍ വന്നപ്പോള്‍ ലക്ഷ്മിമേനോന്റെ തടി കണ്ട് അമ്പരന്നു. പത്ത് ദിവസം കൊണ്ട് തടി കുറയ്ക്കാമെന്ന് അവര്‍ക്ക് താരം ഉറപ്പുനല്‍കി. പ്രതിഫലത്തില്‍ വിട്ടുവീഴ്ചയ്ക്കും തയ്യാറായി. അതോടെ വന്നവര്‍ സമ്മതിച്ചു. സന്തോഷത്തോടെ തിരികെ പോയി. എന്നാല്‍ പത്ത് ദിവസം പിന്നിട്ടിട്ടും ഒരു കിലോ പോലും കുറയുന്ന ലക്ഷണം കണ്ടില്ല. അങ്ങനെ ആ സിനിമ നഷ്ടപ്പെട്ടു. എങ്കിലും ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. ഇപ്പോള്‍ പട്ടിണി കിടക്കുകയാണ് താരം. സൈക്ലിങും നടത്തവും മുടക്കുന്നുമില്ല. എന്തായാലും താമസിക്കാതെ നായികയായി മടങ്ങിവരുമെന്ന ഉറച്ചവിശ്വാസത്തിലാണ് താരം.
വിനയന്റെ സിനിമയില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചാണ് ലക്ഷ്മി മേനോന് സിനിമയില്‍ എത്തിയത്. പക്ഷെ, പ്രശസ്തയാക്കിയത് തമിഴ് സിനിമകളാണ്. അതുകൊണ്ട് തമിഴ് വീണ്ടും തനിക്ക് വസന്തകാലം സമ്മാനിക്കും എന്ന ശുഭപ്രതീക്ഷ ലക്ഷ്മിക്കുണ്ട്. ദിലീപിന്റെ അവതാരം ഉള്‍പ്പെടെയുള്ള ചില മലയാള സിനിമകളില്‍ ഇടയ്ക്ക് അഭിനയിച്ചെങ്കിലും വിജയിച്ചില്ല. അതോടെ താരം വീണ്ടും തമിഴകത്തേക്ക് പറക്കുകയായിരുന്നു. അതിനിടെയാണ് ഇടവേള വന്നത്.
https://www.facebook.com/Malayalivartha