അനുഷ്ക നയന്‍സിനോളം വളര്‍ന്നിട്ടില്ല!
കുറേ വര്‍ഷങ്ങളായി തമിഴകത്ത് മാത്രമല്ല തെന്നിന്ത്യയുടെയും നമ്പര്‍ നായികയാണ് നയന്‍താര. അഭിനയത്തിലും ഗ്ലാമറിലും പ്രതിഫലത്തിലും താരത്തെ മറികടക്കാന്‍ മറ്റ് നായികമാര്ക്കായിട്ടില്ല. നയന്‍സിനോളം സൗന്ദര്യവും അഭിനയമികവും ഉള്ള അനുഷ്കാ ഷെട്ടി ബാഹുബലി ടു ആയിരം കോടിയിലധികം കളക്ട് ചെയ്തതോടെ വലിയ താരമായി. പക്ഷെ, നയന്‍സിനോളം ഡിമാന്റില്ല. അനുഷ്ക ഓവര്‍ ഗ്ലാമറായി അഭിനയിക്കാത്തതാണ് അതിന് കാരണമെന്ന് പലരും പറയുന്നു.
എന്നാല്‍ അത് മാത്രമല്ല. കാണികളെ ആകര്‍ഷിക്കാനുള്ള വശ്യത അനുഷ്കയ്ക്ക് ഇല്ലെന്നാണ് സിനിമാക്കാര് പറയുന്നത്. മാത്രമല്ല നയന്‍താരയുടെ മാന്യമായ പെരുമാറ്റം എല്ലാ സിനിമാപ്രവര്‍ത്തകര്‍ക്കും ഇഷ്ടവുമാണ്. അനുഷ്കയെ പോലെ പരിവാരങ്ങളുമായല്ല താരം ലൊക്കേഷനിലെത്തുന്നത്.
ബാഹുബലി ലോകം കീഴടക്കിയതോടെ നമ്പര്‍ വണ്‍ നായിക അനുഷ്കയാണെന്ന് പലരും അവരോട് പറഞ്ഞു. അതുകൊണ്ട് പ്രതിഫലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന് പുതിയ ചിത്രത്തിനായി അഞ്ച് കോടിയാണ് അവര്‍ പ്രതിഫലം ആവശ്യപ്പെട്ടത്. ബാഹുബലിയുടെ പൊലിമയില്‍ നിര്‍മാതാവ് അത് സമ്മതിക്കുകയും ചെയ്തു. നയന്‍താര നാല് കോടിയാണ് വാങ്ങുന്നത്. അനുഷ്ക അഞ്ച് കോടി വാങ്ങിയെന്ന വാര്‍ത്ത പുറത്ത് വന്നതോടെ നയന്‍സ് ഒരു കളി കളിച്ചു. തന്റെ താരസംഹിസനം വിട്ടുകൊടുത്താല്‍ മാര്‍ക്കറ്റിനെയും ഇമേജിനെയും ബാധിക്കുമെന്ന് നയന്‍സിന് അറിയാം. പുതിയ ചിത്രത്തിന്റെ നിര്‍മാതാവിനെ വിളിച്ചുവരുത്തി നയന്‍സ് ഒരു ധാരണയിലെത്തി. തനിക്ക് ആറ് കോടി പ്രതിഫലം നല്‍കിയെന്ന് മാധ്യമങ്ങളിലൂടെ അറിയിക്കണം എന്ന് ആവശ്യപ്പെട്ടു. അത്രയും തുക നല്‍കാനില്ലെന്ന് നിര്‍മാതാവ് പറഞ്ഞു. പണം വേണ്ട, അത്രയും കൊടുത്തെന്ന് വാര്‍ത്ത വന്നാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ നിര്‍മാതാവ് സമ്മതിച്ചു. അടുത്ത ദിവസം തമിഴ്, തെലുങ്ക് പത്രങ്ങളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും ഈ വാര്‍ത്ത പ്രചരിച്ചു.
https://www.facebook.com/Malayalivartha