സല്മാന്ഖാന് പുതിയ കാമുകി
കത്രീനയെയും ജാക്വിലിന് ഫെര്‍ണാണ്ടസിനെയും ഹോളണ്ട് മോഡലിനെയും കൈവിട്ട സല്മാന്ഖാന് പുതിയ കാമുകി. ലൂലിയ വെണ്ടൂര്‍ എന്നാണ് കാമുകിയുടെ പേര്. കത്രീന കെയ്ഫിന്റെ പിറന്നാള്‍ ആഘോഷത്തിന് സല്‍മാനൊപ്പം ഈ സുന്ദരിയും പങ്കെടുത്തിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും സമ്മതിച്ചിട്ടില്ല. സാധാരണ കാമുകിമാരെ കുറിച്ച് സല്മാന് പ്രതികരിക്കുന്നതാണ്. കത്രീനയുടെയും ജാക്വിലിന്റെയും കരിയര്‍ ഡെവലപ്പ് ചെയ്യാന്‍ സല്മാന് സഹായിച്ചത് പോലെ ലൂലിയയെ സംഗീത ലോകത്ത് പിടിച്ച് കയറാന്‍ പിന്തുണ നല്കിയതും താരമാണ്.
പുതിയ ചിത്രത്തിന്റെ ചിത്രീകരണം മെഹബൂബ് സ്റ്റുഡിയോയില്‍ നടക്കുമ്പോള്‍ ലൂലിയയും ഉണ്ടായിരുന്നു. എന്നാല്‍ താരം ഇപ്പോഴും സിംഗിളാണെന്നാണ് ആരാധികമാര്‍ പറയുന്നത്. അത് സല്‍മാനും ആശ്വാസമാണ്. സല്‍മാന്റെ കരിയറില്‍ ഇതുവരെ പത്ത് കാമുകിമാരാണ് ഉണ്ടായിരുന്നത്. 1980ല്‍ സംഗീത ബിജലാനി മിസ് ഇന്ത്യയായ ശേഷം സല്‍മാനുമായി പ്രണയത്തിലായിരുന്നു. ഏറെ കാലത്തിന് ശേഷം ഇവര്‍ വേര്‍പിരിഞ്ഞു. ഇപ്പോള്‍ സംഗീത മുഹമ്മദ് അസ്ഹറുദ്ദീന്റെ ഭാര്യയാണ്. 1990 കളുടെ ആദ്യം സോമി എന്ന നടിയുമായി പ്രണയത്തിലായി. അന്നവള്‍ക്ക് 19 വയസേ ഉണ്ടായിരുന്നുള്ളൂ. സല്‍മാന്റെ മദ്യപാനവും മോശം സ്വഭാവവും കാരണം ആ പെണ്‍കുട്ടി ഓടിരക്ഷപെട്ടു എന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ ആരോപിക്കുന്നത്.
ലോകസുന്ദരി ഐശ്വര്യാറായിയും താരത്തിന്റെ കാമുകിയായിരുന്നു. ഹം ദില്‍ ദേ ചുക്കേ സനം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു പ്രണയം തുടങ്ങിയത്. എന്നാല്‍ സല്‍മാന്റെ മോശം സ്വഭാവവും ദേഹോപദ്രവവും ഭയന്ന് ഐശ്വര്യാറായി പിന്മാറി. പിന്നീട് കത്രീന കെയ്ഫ്, ജെര്‍മന്‍ മോഡല്‍ ക്ലാഡിയാ സിസ്്ല എന്നിവരുമായി ഡേറ്റിംഗിലായിരുന്നെങ്കിലും അതെല്ലാം അടിച്ച് പിരിഞ്ഞു. വീര്‍ എന്ന ചിത്രത്തിലെ നായിക സറീന് ഖാന്, ബിഗ് ബോസ് ഷോയിലെ മഹേക് ചാഹല്‍, ഡെയ്സി ഷാ എന്നിവരുമായിം പ്രണയത്തിലായിരുന്നു.
https://www.facebook.com/Malayalivartha