Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

രാമലീലയുടെ വിജയം ദിലീപിനെ മാറ്റി മറിയ്ക്കുന്നു; പുതിയ ചിത്രത്തിനുള്ള പ്ലാനുമായി ഉറക്കമൊഴിഞ്ഞ് ദിലീപ് 

01 OCTOBER 2017 12:40 PM IST
മലയാളി വാര്‍ത്ത

രാമലീലയുടെ വിജയം ദിലീപിന്റെ ജയില്‍ ജീവിതം മാറ്റി മറിയ്ക്കുകയായിരുന്നു. സിനിമയുടെ സംവിധായകന്‍ അരുണ്‍ഗോപിയും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളക് പാടവും വിജയ വാര്‍ത്തയുമായി എത്തിയതോടെ ദിലീപ് ആവേശവാനായി. 

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കൊണ്ടു വന്ന മധുര പലഹാരം ജയില്‍ ജീവനക്കാര്‍ക്കും തടവുകാര്‍ക്കുമായി നല്‍കി. ദിലീപിനെ കണ്ട ടോമിച്ചന്‍ മുളക് പാടം ആദ്യം കാണാന്‍ തയ്യാറാകാത്തതിലെ പരിഭവം പറഞ്ഞു. തന്റെ മാനസിക അവസ്ഥ ബോധ്യപ്പെടുത്തി ടോമിച്ചന്റെ നീരസം ദിലീപ് മാറ്റി. വിവിധ തിയറ്ററുകളില്‍ നിന്നുള്ള പ്രതികരണം മികച്ചതാണെന്നും ടോമിച്ചന്‍ വിവരിച്ചു. തന്റെ മൂന്ന് തിയറ്ററുകളില്‍ ഒന്നില്‍ മാത്രണാണ് രാമലീല കളിക്കുന്നതെന്ന് ദിലീപും പറഞ്ഞു. മറ്റു സിനിമകള്‍ ഏറ്റെടുക്കാതിരുന്നെങ്കില്‍ മൂന്നിലും രാമലീല ഓടിക്കാമായിരുന്നുവെന്നും ദിലീപും പറഞ്ഞു.

സിനിമ പ്രവര്‍ത്തകര്‍ എത്തിച്ച മധുരത്തിന് പുറമെ ദിലീപിന്റെ വകയായി ജയിലില്‍ ലഡു വിതരണം ചെയ്തുവെന്നാണ് വിവിരം. എന്നാല്‍ ജയില്‍ അധികൃതര്‍ ഇത് നിഷേധിക്കുകയാണ്. നാളെ ദിലീപിന്റെ സന്തോഷത്തിന്റെ ഭാഗമായി ജയിലില്‍ പായസം വിതരണം നടത്തുമെന്നാണ് അറിയുന്നത്. എന്നാല്‍ തടവുകാരന്റെ സന്തോഷത്തിന്റെ ഭാഗമായി ജയിലില്‍ മധുരം നല്‍കാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ ഇക്കാര്യം മറച്ചുവെച്ച് ഗാന്ധി ജയന്തി ദിനത്തിലെ സദ്യയുടെ ഭാഗമായാണ് പായസം നല്‍കുന്നത്. ഇത് ആരെങ്കിലും വിവാദമാക്കിയാല്‍ ജയില്‍ അധികൃതര്‍ക്കെതിരെ നടപടി വരുമെന്നതിനാല്‍ വിവരം പുറത്തറിയാതെ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

സിനിമ വിജയമായതോടെ അമിത ആഹ്‌ളാദത്തിലായ ദിലീപ് സത്യത്തില്‍ എഴുതി കൊണ്ടിരുന്ന സിനിമാക്കഥ പോലും നിര്‍ത്തിയ മട്ടാണ്. സൂപ്രണ്ടില്‍ നിന്നും എഴുതി ഒപ്പിട്ടു വാങ്ങിയ അന്‍പത് പേപ്പര്‍ എഴുതിയും തിരുത്തിയും തീര്‍ത്തിട്ടും പുതിയ പേപ്പര്‍ വാങ്ങിയിട്ടില്ല. ഇതിനിടയില്‍ എത്തിയ സന്തോഷ വാര്‍ത്ത ദിലീപിന്റെ എഴുത്തിനെ പോലും ബാധിച്ച മട്ടാണ്. പകരം പുതിയ സിനിമാ ഷൂട്ടിംഗിന്റെ പ്ലാനിലാണ് ദിലീപ്. ദിലീപ് എഴുതുന്ന കഥ സിനിമയാക്കാനും സെപ്റ്റംബറില്‍ ഷൂട്ട് തുടങ്ങാനും നേരത്തെ നാദിര്‍ഷയുമായി പറഞ്ഞുവച്ചിരുന്നതാണ്. ജയിലില്‍ ആകുന്നതിന് മുന്‍പ് തന്നെ കഥയ്ക്ക് അടിത്തറ ഇടുകയും എഴുതി തുടങ്ങുകയും ചെയ്തതാണ്. ആ കഥയാണ് ജയിലിനുള്ളില്‍ വെച്ച് ദിലീപ് പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചത്. പുറത്തിറങ്ങിയാല്‍ ഉടന്‍ പുതിയ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങാനാണ് പദ്ധതി. നാദിര്‍ഷാ തന്നെയാകും സംവിധായകന്‍.

എന്നാല്‍ കഥാ തന്തുവില്‍ താരം മാറ്റം ആഗ്രഹിക്കുകയും അത് നാദിര്‍ഷയോടു സൂചിപ്പിക്കുകയും ചെയ്തിരുന്നതാണ്. നാദിര്‍ഷയുടെ പിന്തുണ കൂടി വന്നതോടെയാണ് ജയിലില്‍ കഥ എഴുത്ത് ആരംഭിച്ചത്. രാമലീലയെ കുറിച്ച വരുന്ന വാര്‍ത്തകളും റിവ്യുവും വായിക്കാനാണ് താരം ഇപ്പോള്‍ കൂടുതല്‍ സമയവും മാറ്റി വെയ്ക്കുന്നത്.സുപ്രണ്ടില്‍ നിന്നും ജയില്‍ വാര്‍ഡന്മാരില്‍ നിന്നും സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ചോദിച്ചറിയുന്നുമുണ്ട്. സിനിമ വിജയമായതിന് ശേഷം ദിലീപിനെ കാണാന്‍ അനുമതി തേടുന്നവരുടെ എണ്ണവും കൂടി വരുകയാണ് . എന്നാല്‍ ആര്‍ക്കും കാണാനുള്ള അനുമതി ജയിലധികൃതര്‍ നല്‍കുന്നില്ല. ഇന്നും ഇന്നലെയുമായി പതിനഞ്ചു പേരാണ് ജയില്‍ സുപ്രണ്ടിനെ നേരിട്ടു കണ്ട് ദിലീപിനെ കാണാന്‍ ശ്രമിച്ചത്.

സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഉള്ള കാര്യം പറഞ്ഞാണ് ജയില്‍ അധികൃതര്‍ ഇവരെ തിരിച്ചയച്ചത്. രാമലീലയുടെ വിജയ വാര്‍ത്തയിലെ സന്തോഷം പങ്കുവെയ്ക്കാന്‍ ദിലീപ് അമ്മയേയും മകള്‍ മീനീക്ഷിയേയും കാവ്യയേയും ഫോണില്‍ വിളിച്ചിരുന്നു. അവരും സന്തോഷത്തിലാണ്. സിനിമ സന്തോഷം പങ്കുവെയ്ക്കുന്നതിനിടെ കേസിന്റെ കാര്യങ്ങളും ദിലീപ് വീട്ടുകാരുമായി സംസാരിച്ചു. അതേ സമയം ദിലീപിന്റെ റിമാന്‍ഡ് കാലാവധി അടുത്ത മാസം 12 വരെ നീട്ടിയിരിക്കയാണ്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെയുടേതാണ് നടപടി. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്. കേസില്‍ 11 ആം പ്രതിയാണ് ദിലീപ്.

കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ട് പോകുകയാണ് എന്നീ കാര്യങ്ങളാണ് പൊലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടുള്ളത്. ഇതിനിടെ കഴിഞ്ഞ ദിവസം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധിപറയാന്‍ ഹൈക്കോടതി മാറ്റിവെച്ചിരിക്കുകയാണ്. കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി കോടതി അടുത്തമാസം 10 വരെ നീട്ടിയിരിക്കയാണ്.

ഈ മാസം എട്ടാം തീയതിയാകുമ്പോള്‍ ദിലീപ് അകത്തായിട്ട് 90 ദിവസം തികയും. അതിന് മുമ്പ് പോലീസ് കുറ്റപത്രം നല്‍കില്ലെന്നാണ് നടന്റെ പ്രതീക്ഷ. അതിനാല്‍ ജാമ്യം ഉടന്‍ കിട്ടുമെന്ന് തന്നെയാണ് വിലയിരുത്തല്‍. ദിലീപ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് ജ്യോത്സ്യന്റെ പ്രവചനവും. എന്നാല്‍ ഇതെല്ലാം ദിലീപിന്റെ മനപ്പായസമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (18 minutes ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (35 minutes ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (43 minutes ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (2 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (2 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (2 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (3 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (4 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (4 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (4 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (4 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (4 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (4 hours ago)

Malayali Vartha Recommends