ഹിറ്റാകുമെന്ന് വിചാരിച്ചിരുന്ന രാമലീലയുടെ പ്രധാന ഭാഗങ്ങള്‍ ഇന്റര്‍നെറ്റില്‍

വലിയ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ദിലീപിന്റെ രാമലീലയുടെ പ്രധാന ഭാഗങ്ങള്‍ ഇന്റര്‍നെറ്റില്‍ എത്തിയെന്ന വാര്‍ത്ത വന്നതോടെ താര രാജാവിന് തടവറയില്‍ ഉറക്കം നഷ്ടപ്പെട്ടു. ചിത്രം തിയേറ്ററുകളിലെത്തി ദിവസങ്ങള്‍ക്കകമാണ് ക്ലൈമാക്‌സ് അടക്കമുള്ള ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രചരിക്കുന്നത്.
റിലീസ് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രത്തിന്റെ പ്രധാന ഘടകമായ ക്ലൈമാക്‌സ് അടക്കമുള്ളവ ചോര്‍ന്നത് അണിയറ പ്രവര്‍ത്തകരെ ഞെട്ടിച്ചിട്ടുണ്ട്. തിയറ്ററുകളില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ നിലവാരം കുറഞ്ഞ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇവ ഏത് തിയറ്ററുകളില്‍ നിന്നും പകര്‍ത്തിയവയാണെന്ന് വ്യക്തമല്ല.
രാഷ്ട്രീയ ത്രില്ലറായ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ ക്ലൈമാക്‌സാണ്. ദിലീപും രാധികയും ഉള്‍പ്പെടുന്ന ഈ രംഗം പോലും ചോര്‍ന്ന് ഇന്റര്‍നെറ്റിലെത്തിയതില്‍ പെടും. ചോര്‍ന്നതെല്ലാം തന്നെ ചിത്രത്തിലെ സുപ്രധാനമായ വഴിത്തിരിവുകളായ രംഗങ്ങളാണ് എന്നതാണ് ഒരു പ്രത്യേകത. ഇതെല്ലാം തന്നെ തിയേറ്ററില്‍ നിന്ന് പകര്‍ത്തിയ ക്വാളിറ്റിയില്ലാത്ത രംഗങ്ങളാണ്. ഡേ ബ്രേക്കിങ്, അശ്വതി ക്രിയേഷന്‍സ്, കേരള കഫെ, അക്ഷയ് ചന്ദ്രന്‍ എന്നീ അക്കൗണ്ടുകളിലല്‍ നിന്നാണ് ശനിയാഴ്ച യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.
നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ റിലീസിങ് പ്രതിസന്ധിയിലായ ചിത്രമാണ് രാമലീല. ജൂലായ് പത്തിന് ദിലീപ് അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലായിരുന്നു ചിത്രം. ആദ്യം ജൂലായ് 7ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പിന്നീട് 21ലേക്ക് മാറ്റിയിരുന്നു. സാങ്കേതിക കാരണങ്ങള്‍ കാരണമാണ് റിലീസ് വൈകുന്നത് എന്നായിരുന്നു അണിയറക്കാര്‍ നല്‍കിയ വിശദീകരണം. തുടര്‍ന്ന് ഏറെ നാള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം കഴിഞ്ഞ വ്യാഴായ്ച റിലീസ് ചെയ്തത്.
ചിത്രത്തിന് കേരളത്തിലങ്ങോളമിങ്ങോളം വന്‍ സ്വീകാര്യത ലഭിക്കുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നതിനിടെയാണ് ഈ രംഗങ്ങള്‍ ചോര്‍ന്നത്. അതേ സമയം ചോര്‍ത്തിയവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























