കനിഹയ്ക്ക് പറയാനുള്ളത്..

വിഴിത്തിരു സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തിനിടയിൽ സംവിധായകനും നടനും നിര്‍മാതാവുമായ ടി രാജേന്ദ്രര്‍ ധന്‍സിക തന്റെ പേര് പരാമര്‍ശിച്ചില്ലെന്ന് ആരോപിച്ച് നടിയെ പരസ്യമായി ചീത്ത വിളിച്ചിരുന്നു. പൊതുവേദിയില്‍ ധന്‍സികയെ രൂക്ഷമായി വിമര്‍ശിച്ച രാജേന്ദ്രറിനെതിരെ വിമര്‍ശനവുമായി നടി കനിഹ രംഗത്തെത്തിയിരിക്കുകയാണ്.

അദ്ദേഹത്തിന്റെ പക്വതയില്ലായ്മ കണ്ട് താന്‍ ആശ്ചര്യപ്പെട്ടു പോയെന്നാണ് കനിഹ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു കാര്യം പറയണമെങ്കില്‍ നടിയോട് സ്വകാര്യമായി സംസാരിക്കണമായിരുന്നെന്നും പൊതുവേദിയില്‍ അപമാനിച്ചത് മോശമായിപ്പോയെന്നും കനിഹ പറയുന്നു. മാന്യമായി പെരുമാറാന്‍ അറിയണം എത്രയൊക്കെ കഴിവുണ്ടെന്ന് പറഞ്ഞാലും നന്നായി പെരുമാറാന്‍ അറിയില്ലെങ്കില്‍ പിന്നെന്ത് ഗുണമാണുളളതെന്ന് കനിഹ ചോദിച്ചു.

https://www.facebook.com/Malayalivartha


























