അവാര്‍ഡുകള്‍ തിരിച്ചുനല്‍കാന്‍ താന്‍ മണ്ടനല്ലെന്ന് പ്രകാശ് രാജ്

താന്‍ ദേശീയ അവാര്‍ഡുകള്‍ തിരിച്ചു നല്‍കുമെന്ന വാര്‍ത്തകള്‍ നടന്‍ പ്രകാശ് രാജ് നിഷേധിച്ചു. താന്‍ ദേശീയ അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്നുവെന്ന വാര്‍ത്ത ചാനലുകളില്‍ കണ്ടപ്പോള്‍ ശരിക്കും ചിരിയാണ് വന്നതെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ താരം പറയുന്നു. അദ്ധ്വാനിച്ചു നേടിയ അവാര്‍ഡുകള്‍ തിരിച്ചു നല്‍കാന്‍ താന്‍ മണ്ടനല്ല.
തന്റെ കഴിവിന് ലഭിച്ച അംഗീകാരമായിട്ടാണ് ഈ അവാര്‍ഡുകളെ കാണുന്നത്. അതില്‍ താന്‍ ഏറെ അഭിമാനിക്കുകയും ചെയ്യുന്നു. പ്രിയ സുഹൃത്തായ ഗൗരി ലങ്കേഷിനെ കൊന്നവര്‍ ആരെന്ന് നമുക്കറിയില്ല. എന്നാല്‍ ഈ മരണത്തെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആഘോഷിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്. പ്രധാനമന്ത്രി ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ചിലര്‍ വിഷം വിതറുകയാണ്.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇത് തന്നെ ഏറെ വേദനിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗമല്ല. പക്ഷ ഒരു ഇന്ത്യാക്കാരന്‍ എന്ന നിലയ്ക്ക് എനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൗനത്തെ ചോദ്യം ചെയ്യാന്‍ അവകാശമുണ്ടെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പ്രകാശ് രാജ് നടത്തിയ പരാമര്‍ശങ്ങളാണ് ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചത്. ഗൗരി ലങ്കേഷ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടരുന്ന മൗനം അഭിനയമാണെന്നും ഇതില്‍ പ്രതിഷേധിച്ച് തനിക്ക് കിട്ടിയ അഞ്ച് ദേശീയ അവാര്‍ഡുകളും തിരിച്ചു നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ട്. തന്നേക്കാള്‍ മികച്ച നടന്മാര്‍ക്കാണ് ഈ അവാര്‍ഡ് ചേരുന്നതെന്നും അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























