പുറം ലോകത്തെ വെളിച്ചം കാണാതെ 85 ദിവസം തള്ളി നീക്കി പുറത്തു വന്ന ദിലീപ് സുഹൃത്തുക്കളോട് പങ്കുവച്ചത്...

അമ്മയേയും കാവ്യയേയും മകളേയും പിരിഞ്ഞ് അപമാനം സഹിച്ച് ദിലീപ് ജയിലില്‍ കഴിഞ്ഞത് 85 ദിവസമായിരുന്നു. കരഞ്ഞ് കരഞ്ഞ് തളര്‍ന്നപ്പോഴും ദിലീപ് തന്റെ സഹജമായ നര്‍മ്മം ഉപേക്ഷിച്ചില്ല. ജയിലില്‍ നിന്നും പുറത്തു വന്നപ്പോള്‍ അദ്ദേഹത്തെ കാണാനെത്തിയ സിനിമാ സുഹൃത്തുക്കളോടാണ് ദിലീപ് തന്റെ ജയില്‍ വാസത്തെപ്പറ്റി മനസ് തുറന്നത്. 85 ദിവസം സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായിരുന്നു എന്നാണ് ദിലീപിന്റെ വിലയിരുത്തല്‍. വര്‍ഷങ്ങളായി ലക്ഷക്കണക്കിന് രൂപ ടാക്‌സ് കൊടുക്കുന്നെങ്കിലും ഇപ്പോഴാണ് മുതലാക്കാനായത്. റൂമിന് റൂമ്. വയറ് നിറയെ ഭക്ഷണം. പോരെ... ദീലീപ് ചിരിച്ച് കൊണ്ട് പറഞ്ഞപ്പോള്‍ ആദ്യം സുഹൃത്തുക്കളുടെ മനസ് വേദനിച്ചുവെങ്കിലും പറയുന്നത് ദിലീപായതിനാല്‍ അവരും ആ കോമഡിയില്‍ പങ്കു ചേര്‍ന്നു.
കാവ്യയോടും മകളുമോടൊപ്പം രണ്ടുനാള്‍ കഴിഞ്ഞ് ശബരിമല ദര്‍ശനത്തിന് ശേഷം ഷൂട്ടിങ് തുടങ്ങാമെന്നാണ് ദിലീപ് സുഹൃത്തുക്കള്‍ക്ക് നല്‍കിയ ഉറപ്പ്. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള വിവിധ സിനിമകളുടെ കരാറില്‍ ദിലീപ് ഒപ്പു വെച്ചിട്ടുണ്ട്. ഇതിന് അഡ്വാന്‍സും വാങ്ങിയിട്ടുണ്ടെന്നാണ് വിവരം.പ്രശ്ത ക്യാമറ മാന്‍ രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കന്റെ ഒരു ഷെഡ്യൂള്‍ മാത്രമാണ് പൂര്‍ത്തിയായത്. വിദേശത്ത് ചിത്രീകരിക്കേണ്ട ബാക്കി ഭാഗങ്ങള്‍ ഉണ്ട്. എന്നാല്‍ കോടതി നിബന്ധന പ്രകാരം പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തതിനാല്‍ ദിലീപിന് വിദേശത്തേക്ക ഉടനെയെങ്ങും പോകാനാകില്ല. ഒന്നുകില്‍ കഥയില്‍ മാറ്റം വരുത്തിയോ സെറ്റിന്റെയോ ആധുനിക സാങ്കേതിക വിദ്യയോ പ്രയോജനപ്പെടുത്തി ഡിങ്കന്‍ ഇവിടെ തന്നെ ഷൂട്ട് ചെയ്യേണ്ടി വരും.

ദിലീപിന്റെ പ്രോജക്ട് എന്ന നിലയില്‍ അനൗണ്‍സ് ചെയ്തതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് മറ്റു പോം വഴിയില്ല. ഈ പുഴയും കടന്ന് മുതല്‍ ദിലീപുമായി വളരെ അടുത്ത് അടുപ്പമുള്ള രാമചന്ദബാബു ഇതിനകം തന്നെ ദിലീപിനെ പലതവണ ബന്ധപ്പെട്ടു കഴിഞ്ഞു. ഇദ്ദേഹത്തിന്റെ കന്നിചിത്രം കൂടിയാണ് പ്രൊഫസര്‍ ഡിങ്കന്‍. ഏറെ പ്രതീക്ഷകാണ് ഡിങ്കനില്‍ ഉള്ളത്. ഡിങ്കന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെയാണ് ദിലീപിന് കഷ്ടകാലം തുടങ്ങിയതെന്ന പരിഹാസങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഡിങ്കദൈവ വിശ്വാസികളായിരുന്നു ഇതിന് പിന്നില്‍.
കമ്മാര സംഭവം ആണ് ദിലീപ് തുടങ്ങി വെച്ച മറ്റൊരു ചിത്രം. ഓണത്തിന് തിയ്യേറ്ററുകളില്‍ എത്തിക്കാനായിരുന്നു ലക്ഷ്യം. രതീഷ് അമ്ബാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പകുതിയോളം ഇനിയും ഷൂട്ടിങ് ശേഷിക്കുന്നു. മുരളിഗോപി തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ദിലീപ് മൂന്ന് ഗെറ്റപ്പിലാണ് എത്തേണ്ടത്. ഇതില്‍ തൊണ്ണൂറ്റിയൊന്ന് വയസുള്ള വയോധികന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. ഇതില്‍ കമ്മാര സംഭവത്തിന്റെ സെറ്റില്‍ ആവും ദിലീപ് ആദ്യം എത്തുക. ഒകടോബര്‍ മൂന്നാം പാദത്തില്‍ ലൊക്കേഷനുകളില്‍ ദിലീപ് എത്തി തുടങ്ങും.

സൂപ്പര്‍ ഹിറ്റ് ചിത്രമായ ഈ പറക്കും തളികയുടെ രണ്ടാം ഭാഗം, വാളയാര്‍ പരമശിവം,സദ്ദാശിവന്‍, ഞാനാരാ മോന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും ദിലീപ് കരാര്‍ ഒപ്പിട്ടിരുന്നു. ദിലീപ് കാവ്യ ദമ്ബതികള്‍ വിവാഹത്തിന്‌ശേഷം ഒന്നിക്കുന്ന ' ഇതോ വലിയ കാര്യം' എന്ന ചിത്രത്തിനും കരാര്‍ ആയിരുന്നു. കമ്മാര സംഭവവും പ്രൊഫസര്‍ ഡിങ്കനും പൂര്‍ത്തിയായ ശേഷമാകും കാരാര്‍ ഒപ്പിട്ട മറ്റു സിനിമകളില്‍ ദിലീപ് അഭിനയിക്കുക. ഇതിനിടെയില്‍ തന്റെ തൂലികയില്‍ എഴുതി നാദിര്‍ഷായെ കൊണ്ട് വ്യത്യസ്തമായ ചിത്രം ദിലീപ് ഒരുക്കുമെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha


























