കഠിന പ്രയത്‌നത്തിലൂടെ ജാമ്യം നേടിത്തന്ന ആ ദൈവത്തെ കാണാന്‍ ദിലീപും കാവ്യയും ഓടിയെത്തി

ഇനി കേവലം അഞ്ച് ദിവസം മാത്രമായിരുന്നു ദിലീപിന്റെ മുമ്പില്‍ ഉണ്ടായിരുന്നത്. സര്‍വ പ്രതീക്ഷയും നഷ്ടപ്പെടുമ്പോഴും ദിലീപും കാവ്യയും വിശ്വസിച്ചത് അഡ്വ. ബി. രാമന്‍പിള്ള എന്ന രാമന്‍ വക്കീലിനെയാണ്. ഇതിനിടെ സുപ്രീം കോടതിയിലെ വക്കീലിനെ ഇറക്കണമെന്നു സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ പോലും രാമന്‍ വക്കീലിനെ വിശ്വസിച്ചു. ആ വക്കീല്‍ പ്രതീക്ഷ ഒട്ടും കളഞ്ഞില്ല. ദിലീപിന് ജാമ്യം നേടിക്കൊടുത്തു.
അങ്ങനെ ജാമ്യം നേടിക്കൊടുത്ത വക്കീലിനെ കാണാന്‍ ദിലീപും കാവ്യയുമെത്തി. വക്കീലിനെ കണ്ടപ്പോള്‍ എങ്ങനെ നന്ദി പറയണമെന്നറിയാതെ ദിലീപിന്റേയും കാവ്യയുടേയും കണ്ണുകള്‍ നിറഞ്ഞു. അവരെ വക്കീല്‍ ആശ്വസിപ്പിച്ചു. തുടര്‍ന്ന് കേസിന്റെ ഭാവി ചര്‍ച്ച ചെയ്തു. ചര്‍ച്ച കഴിഞ്ഞപ്പോള്‍ ജീവനക്കാര്‍ക്ക് ദിലീപിനോടൊപ്പം നിന്ന് ഫോട്ടോയെടുക്കണമെന്നായി. അങ്ങനെ വക്കീലിനോടൊപ്പം നിന്ന് ഫോട്ടോയുമെടുത്തു.
ഇതിനിടെ ദിലീപിന്റെ വീട്ടില്‍ അതിഥികളുടെ തിരക്കായിരുന്നു. വീട്ടിലെത്തിയ ശേഷം ഉറ്റവരുടെ സ്‌നേഹ പ്രകടനത്തെ സമചിത്തതയോടെ നേരിട്ട് താരത്തിന്റെ മുഖത്തെ പുഞ്ചിരിമാഞ്ഞ അപൂര്‍വ്വനിമിഷങ്ങളായി ഇവരുടെ സാമാഗമം. ദിലീപ് എത്തുന്നതിന് മുമ്പേ തന്നെ നടന്‍ സിദ്ദിഖ് വീട്ടിലെത്തിയിരുന്നു. ഒരു കാരണവരുടെ റോളില്‍ ഇവിടെയെത്തിയ ശേഷമുള്ള ദിലീപിന്റെ എല്ലാകാര്യങ്ങളിലും സിദ്ദിഖിന്റെ ഇടപെലുണ്ടായിരുന്നു. ദിലീപ് വീട്ടിലേക്ക് പ്രവേശിച്ച ഉടന്‍ തന്നെ മുന്‍വാതില്‍ അടച്ചു.ഇതിന് ശേഷം വീട്ടുകാരും അടുപ്പകാരും മാത്രമാണ് ഉള്ളിലുണ്ടായിരുന്നത്.സ്‌നേഹപ്രകടനങ്ങളും കുശലാന്വേഷണങ്ങളുമായി അല്പസമയം ഇവരുമായി ചിലവഴിച്ച ദിലീപ് തുടര്‍ന്ന് സിനിമ പ്രവര്‍ത്തകര്‍ എത്തിച്ച കേക്ക് മുറിച്ചു.

ഒത്തുകൂടിയവര്‍ക്കെല്ലാം കേക്ക് വിതരണം ചെയ്തു. പിന്നാലെ ലഡുവിതരണവും നടത്തി. താന്‍ തെറ്റുകാരനല്ലന്നും അതിനാല്‍ കോടതി നടപടികളെ ഭയപ്പെടുന്നില്ലന്നും സുഹൃത്തുക്കളും കുടുബാംഗങ്ങളുമുള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവരുടെ മുമ്പില്‍ ദിലിപ് വ്യക്തമാക്കി. വീട്ടിലെത്തിയത് മുതല്‍ ചുറ്റും തടിച്ചുകൂടിയ ആരാധകരെ സന്തോഷിപ്പിക്കുന്നതിനും ദിലീപ് സമയം കണ്ടെത്തി.'അവാരാണ് എന്റെ ബലം.അവരില്ലങ്കില്‍ ഞാനില്ല' ആരാധകരെ കാണാനും കൈവീശി സന്തോഷം പങ്കിടാനും പോകുമ്പോള്‍ ചുറ്റുമുണ്ടായിരുന്ന സുഹൃത്തുക്കളോട് ദിലീപ് നയം വ്യക്തമാക്കി. രാത്രി വൈകി ആരാധകര്‍ പിരിയുന്നതുവരെ മുകള്‍ നിലയിലെ ബാല്‍ക്കണിയില്‍ നിന്നും പൂമുഖത്തെത്തിയും താരം വീടിന്റെ മതില്‍ക്കെട്ടിന് പുറത്ത് നിന്നിരുന്ന ആരാധകരെ അഭിവാദ്യം ചെയ്യുന്നതും കാണാമായിരുന്നു.
https://www.facebook.com/Malayalivartha


























