സാമന്ത-നാഗചൈതന്യ കല്ല്യാണം ലളിതമല്ല...സിനിമയെ വെല്ലുന്നത്?

സിനിമാലോകം ഉറ്റുനോക്കുന്ന ഒരു വിവാഹമാണ് നാഗചൈതന്യ-സാമന്ത താര ജോഡികളുടെ വിവാഹം. ഇവരുടെ വിവാഹം വളരെ ലളിതമായി നടക്കുമെന്നാണ് മുമ്പ് പുറത്തുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ അറിയുന്നത് ഒരു സിനിമയെപ്പോലും വെല്ലുന്ന ബജറ്റിലാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആര്‍ഭാടവും ആഘോഷവും വേണ്ടുവോളമുള്ള സത്കാരത്തിന് പത്ത് കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
ഒക്ടോബര്‍ അറിനും എട്ടിനുമാണ് വിവാഹച്ചടങ്ങുകള്‍. കല്ല്യാണത്തിനായുള്ള ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും ചിത്രങ്ങള്‍ സാമന്ത തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ഹിന്ദുക്രൈസ്തവ ആചാരങ്ങള്‍ പ്രകാരം നടക്കുന്ന വിവാഹച്ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും അടങ്ങുന്ന നൂറ് പേര്‍ക്ക് മാത്രമാണ് ക്ഷണമുള്ളത്.
എന്നാല്‍, അതായിരിക്കില്ല ഹൈദരാബാദില്‍ നടക്കുന്ന വിവാഹസത്കാരത്തിന്റെ കഥ. ഇന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക പ്രമുഖരും അന്ന് സത്കാരത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.
വിവാഹത്തിന് സാമന്ത അണിയുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ഇപ്പോള്‍ തന്നെ വന്‍ ഹിറ്റായിക്കഴിഞ്ഞിട്ടുണ്ട്. അവയുടെ ചിത്രങ്ങള്‍ സാമന്ത തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha


























