ജയിൽ വാസം സിനിമയാകുമ്പോൾ അത് സംവിധാനം ചെയ്യാൻ ഏൽപ്പിച്ചത് ആപത്ത് സമയം തന്നോടൊപ്പം നിന്ന ഉറ്റ സുഹൃത്തിനെ

85 ദിവസം ജയിൽ വാസം സിനിമയാകുമ്പോൾ അത് സംവിധാനം ചെയ്യാൻ ഏൽപ്പിച്ചത് ആപത്ത് സമയം തന്നോടൊപ്പം നിന്ന നാദിർഷയെ ആണ്. നടി ആക്രമിക്കപ്പെട്ട കേസിൽ മാപ്പ് സാക്ഷിയാകാൻ പോലീസ് പറഞ്ഞെന്നും ദിലീപിനെതിരെ കള്ളമൊഴി നല്കുന്നതിനേക്കാളും നല്ലത് അവനു വിഷം വാങ്ങി കൊടുക്കുന്നതാണ് നല്ലതെന്നുമായിരുന്നു അന്ന് നാദിർഷ പറഞ്ഞത്. നാദിർഷായുടെ ഈ പരാമർശം അന്ന് മാധ്യമ ശ്രദ്ധ നേടിയിരുന്നു. ആ ഉറ്റ സുഹൃത്തിനെ തേടി വമ്പൻ പ്രൊജക്റ്റാണ് എത്തിയത്.
ദിലീപിന്റെ ജീവിത കഥയിലൂടെ തന്നെ താരം വെള്ളിത്തിരയില്‍ തിരിച്ചെത്താനുള്ള വമ്പൻ പ്രൊജക്റ്റാണ് എത്തിയിരിക്കുന്നത് . ദിലീപിന്റെ ജയില്‍വാസം ഉള്‍പ്പെടെ നടി ആക്രമിച്ച കേസില്‍ താരം അനുഭവിച്ച വേട്ടയാടല്‍ സിനിമയായേക്കും എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ ചൂടുപിടിപ്പിച്ചിരിക്കുന്നത്.
ജയില്‍ മോചിതനായ ശേഷം ദിലീപിനെ സന്ദര്‍ശിച്ച അടുത്ത സുഹൃത്തുക്കളുടെ സിനിമയിലൂടെ എല്ലാം തുറന്ന് കാട്ടണമെന്ന നിലപാടാണ് ദിലീപിനെ അങ്ങനെയൊരു സിനിമയെക്കുറിച്ച് ചിന്തിപ്പിച്ചത്. പക്ഷെ കേസിന്റെ വിചാരണ പൂര്‍ത്തിയായി വിധി വന്നതിനു ശേഷം മാത്രം ഇക്കാര്യം ആലോചിക്കാമെന്ന നിലപാടിലാണ് ദിലീപ്. സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ദിലീപിന് ഇങ്ങെയൊരു ചിത്രത്തെ കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ മറ്റൊരു തിരക്കഥാകൃത്തിന്റെ സഹായം പോലും ആവശ്യമുണ്ടാവില്ല എന്നതും യാഥാർഥ്യമാണ്.

https://www.facebook.com/Malayalivartha


























