ലോകത്തിലെ ഏറ്റവും സന്തോഷവതിയായ അമ്മയാണ് താനെന്ന് ഐശ്വര്യ

മാതൃദിനത്തില്‍ ആരാധ്യയ്ക്ക് സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രത്തിനൊപ്പം ലോകത്തിലെ ഏറ്റവും സന്തോഷവതിയായ അമ്മയെന്നാണ് ഐശ്വര്യ കുറിച്ചിരിക്കുന്നത്. 17ാം വര്‍ഷവും തലയെടുപ്പോടെ രാജ്ഞിയായി കാനില്‍ ചുവടുവെച്ചാണ് ഐശ്വര്യ റായ് മടങ്ങിയത്.
മകള്‍ ആരാധ്യയ്‌ക്കൊപ്പം സുന്ദരമായ അമ്മ നിമിഷവും പങ്കുവെച്ചാണ് ഐശ്വര്യ ആരാധകരെ കയ്യിലെടുത്തത്. രണ്ടു ദിവസവും റെഡ് കാര്‍പ്പറ്റില്‍ ചുവടുവെച്ച ഐശ്വര്യ വ്യത്യസ്തമായ ഗൗണുകളാണ് ധരിച്ചത്. സ്വന്തം ചിത്രങ്ങളേക്കാള്‍ കൂടുതല്‍ ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയിരിക്കുന്നത് ആരാധ്യയുമൊത്തുള്ള ചിത്രങ്ങളാണ്. സ്വന്തം അമ്മയുമൊത്തുള്ള ചിത്രവും അന്നേ ദിവസം താരം പങ്കുവെച്ചു.



https://www.facebook.com/Malayalivartha
























