പ്രിഥ്വിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിനു ഭാര്യയുടെ കിടിലൻ മറുപടി

പ്രിഥ്വിരാജിന്റെ എല്ലാ കാര്യങ്ങളിലും മുൻപന്തിയിൽ ഉള്ളയാളാണ് ഭാര്യ സുപ്രിയ. ഇരുവരും ചേർന്ന് ആരംഭിച്ച പ്രിഥ്വിരാജ് പ്പ്രോഡക്ഷന്സിന്റെ ആദ്യ ചിത്രമായ നയൻ ഷൂട്ടിങ് നടക്കുകയാണ്. അതിന്റെ ഇടയിലാണ് മനോഹരമായ ഒരു റെസ്റ്റോറന്റില്‍ ഇരുന്ന് അവിടെ നിന്ന് വാങ്ങിയ ഒരു ചായയുടെ ഫോട്ടോ പൃഥ്വിരാജ് റയ്ഹാന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ‘നയന്‍’ സിനിമാറ്റോഗ്രാഫര്‍ അഭിനന്ദന്‍ രാമാനുജത്തേയും ടാഗ് ചെയ്തു. അതിന് സുപ്രിയയുടെ കമന്റാണ് ഇപ്പോള്‍ ട്രെന്‍ഡ് ആയിരിക്കുന്നത്.
ക്യാമറാമാനും നായകനും ചായ കുടിച്ചിരിക്കാതെ പോയി പണിയെടുക്കാനാണ് സുപ്രിയ കമന്റ് ചെയ്തത്. ഒരു പ്രൊഡ്യൂസറിന്റെ വേദന ആ പ്രൊഡ്യൂസറിനല്ലേ അറിയൂ. എന്തായാലും അതിനുള്ള പൃഥ്വിരാജിന്റെ മറുപടി രസകരമാണ്. ‘പ്രൊഡ്യൂസര്‍..എസ്‌കേപ്പ്..’ എന്നാണ് പൃഥ്വിരാജ് അതിന് റിപ്ലൈ കൊടുത്തത്.
https://www.facebook.com/Malayalivartha


























