നടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം കേട്ട് ഞെട്ടിത്തരിച്ച് ആരാധകര്‍

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയുടെ സൗന്ദര്യ രഹസ്യമറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. മരണപ്പെടുന്ന കൊറിയന്‍ കുഞ്ഞുങ്ങളുടെ ലിംഗാഗ്രചര്‍മ്മത്തില്‍ നിന്നുമുള്ള കോശങ്ങള്‍ ക്ലോണ്‍ ചെയ്‌തെടുക്കുന്നത് ഉപയോഗിക്കുന്നതാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് ഓസ്‌കര്‍ ജേതാവ് സാന്ദ്രാ ബുള്ളോക്ക് വെളിപ്പെടുത്തി.
താരം ഒരു ടെലിവിഷന്‍ ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ ഇതിനെ 'പെനിസ് ഫേഷ്യല്‍' എന്നാണ് വിളിക്കുന്നതെന്നും നടി പറഞ്ഞു. സൗന്ദര്യം നിലനിര്‍ത്തുന്നത് ഈ ട്രീറ്റ്‌മെന്റാണ്. ഇതിന്റെ ഗുണം മനസ്സിലാക്കിയാല്‍ നിങ്ങളും ഇത് ചെയ്ത് തുടങ്ങുമെന്നും താരം അവകാശപ്പെടുന്നു.
ഗ്രാവിറ്റി എന്ന ചിത്രത്തിലൂടെ 2014ല്‍ മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ താരമാണ് സാന്ദ്ര.

2015ല്‍ പീപ്പിള്‍ മാസിക ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായി തെരഞ്ഞെടുത്ത സാന്ദ്രയുടെ ഈ വെളിപ്പെടുത്തലില്‍ ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്.

https://www.facebook.com/Malayalivartha


























