മികച്ച നടിയായി പാർവതി വേദിയിൽ ; പുരസ്‌കാരം നൽകാൻ വേദിയിലേക്കെത്തിയാതോ മമ്മൂട്ടി ; പിന്നെ ഒട്ടും വൈകിയില്ല ആരാധകർ പണിതുടങ്ങി !!

2018 ഏഷ്യാനെറ്റ് ഫിലിം അവാർഡ് ചടങ്ങ് ഇന്നലെ അങ്കമാലിയിൽ അരങ്ങേറി. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തു. പാർവതിയാണ് ഏറ്റവും മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത്.
എന്നാൽ പ്രേക്ഷകരെ രസിപ്പിച്ച രംഗം അതല്ല. പാർവതിക്ക് അവാർഡ് നൽകാൻ എത്തിയത് മെഗാസ്റ്റാർ മമ്മൂട്ടിയും. സ്റ്റേജിൽ മമ്മൂട്ടി എത്തിയപ്പോൾ പ്രേക്ഷകർ ആവേശത്തോടെ നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ചു, എന്നാൽ പാർവതിക്ക് കൂവൽ ആയിരുന്നു വരവേൽപ്പ്. കസബയുടെ വിവാദം തന്നെയാണ് ഇതിനു കാരണം.
മമ്മൂട്ടി പ്രേക്ഷകരോട് കൂവരുത് എന്ന് ആംഗ്യം കാണിച്ചു, എന്നാൽ അതൊന്നും വക വെക്കാതെ ആരാധകർ കൂവുകയാണ് ചെയ്തത്. പാർവതി നായികയായി എത്തുന്ന പുതിയ ചിത്രം മൈ സ്റ്റോറിയിലെ യൂട്യൂബ് വിഡിയോകൾ ഡിസ് ലൈക് കാമ്പെയ്നു ഇരകളാണ്.
https://www.facebook.com/Malayalivartha


























