Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

വിമര്‍ശനങ്ങളിലും ഗോസിപ്പുകളിലും തളരില്ല... തനിക്കു നേരിട്ട അപമാനത്തെക്കുറിച്ച് തുറന്നടിച്ച് നടി അന്‍സിബ

21 MAY 2018 10:18 PM IST
മലയാളി വാര്‍ത്ത

സൂപ്പര്‍ഹിറ്റായ ദൃശ്യത്തിലെ പെണ്‍കുട്ടിയുടെ വേഷത്തില്‍ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് അന്‍സിബ. ദൃശ്യത്തിനുശേഷം കൈനിറയെ ചിത്രങ്ങള്‍ കിട്ടിയെങ്കിലും കൂടുതല്‍ ശ്രദ്ധിക്കപ്പെടാതെ പോയി. സോഷ്യല്‍മീഡിയയില്‍ പലപ്പോഴും ആക്രമണത്തിന് ഇരയായ നടി കൂടെയാണ് അന്‍സിബ. ഇപ്പോള്‍ താരം തന്നെ തനിക്ക് നേരിടേണ്ടി വന്ന ഗോസിപ്പിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. സ്വന്തമായൊരു ഐഡന്റിറ്റി ഇല്ലാത്തവരാണ് ഗോസിപ്പുകളും കമന്റുകളും അടിച്ചു വിടുന്നതെന്ന് നടി അന്‍സിബ. ഇതിനോട് പ്രതികരിക്കാനോ ശ്രദ്ധ കൊടുക്കാനോ അന്‍സിബയ്ക്ക് സമയമില്ല.

അത്തരം കമന്റുകളെ താന്‍ ഗൗനിക്കാറില്ലെന്നാണ് താരം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ അന്‍സിബയുടെ ഹോട്ട് ഫോട്ടോസ് പ്രത്യക്ഷപ്പെട്ടത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉമ്മയുടെ നിര്‍ബന്ധം കാരണമാണ് ഞാന്‍ സിനിമയിലേക്ക് വന്നതെന്നാണ് അന്‍സിബ പറയുന്നത്. തനിക്ക് നല്ല പ്രോത്സാഹനം കുടുംബത്തില്‍ നിന്നും ലഭിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ വിമര്‍ശനങ്ങളിലും ഗോസിപ്പുകളിലും തളരില്ലെന്നാണ് താരം പറയുന്നത്. താരം വസ്ത്രധാരണത്തിന്റെ പേരില്‍ പോലും സോഷ്യല്‍ മീഡിയയില്‍ കൂടി ആക്രമിക്കപ്പെട്ടു. ഒരിക്കല്‍ ഫേസ്ബുക്കില്‍ ലൈവ് വന്നപ്പോള്‍ ഒരാള്‍ തന്നെക്കുറിച്ച് മോശമായ കമന്റിട്ടതും പിന്നീട് അയാളുടെ നമ്പര്‍ കണ്ടുപിടിച്ച് തിരികെ വിളിച്ചതും അന്‍സിബ തുറന്നുപറയുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അന്‍സിബയുടെ വെളിപ്പെടുത്തല്‍.

അന്നെനിക്ക് സംഭവിച്ചത് ഞാന്‍ ഒഫിഷ്യല്‍ ലൈവ് വീഡിയോയില്‍ വന്നതായിരുന്നു. അപ്പോഴാണ് ഇങ്ങനെ മോശം കമന്റ് വരുന്നത്. ഞാന്‍ വല്ലാതെ അസ്വസ്ഥതയായിരുന്നു. പക്ഷേ ഷൂട്ട് നടക്കുന്നതിനാല്‍ അന്ന് മുഖത്ത് കാണിക്കാനും ആവുമായിരുന്നില്ല. നമുക്കൊരിക്കലും പരിചയമില്ലാത്ത ഒരാള്‍ ഇങ്ങനൊക്കെ പറയുമ്പോള്‍ എങ്ങനെ സഹിക്കും. എത്ര പേര്‍ ആ കമന്റ് കണ്ടു കാണും. നമ്മളവിടെ അപമാനിക്കപ്പെടുകയല്ലേ. ആര്‍ടിസ്റ്റ് എന്ന നിലയില്‍ കാണണ്ട. ഒരു മനുഷ്യജീവിയല്ലേ.

നല്ല കുറെ സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവര്‍ ആ ഐഡി കണ്ടു പിടിച്ചു അയാളെ വിളിച്ചു. അത് ഒറിജിനല്‍ ആണെന്ന് വേരിഫൈ ചെയ്ത ശേഷം അയാളോട് ഈ കമന്റിനെ പറ്റി ചോദിച്ചു. അയാളത് നിഷേധിച്ചു. അയാളോട് ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. ഭാര്യയോട് എന്നെ അറിയുമോയെന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് വലിയ ഇഷ്ടമുള്ള ആര്‍ടിസ്റ്റ് ആണെന്ന് പറഞ്ഞു.

എന്നിട്ടാണ് അവരോടു കാര്യം പറഞ്ഞത് ചേച്ചിയുടെ ഭര്‍ത്താവ് ഇങ്ങനെ ഒരു കമന്റ് ചെയ്തിരുന്നുവെന്നും ചേച്ചിയ്‌ക്കെന്താണ് അതില്‍ അഭിപ്രായമെന്നും. അത് വരെ വളരെ സന്തോഷത്തില്‍ സംസാരിച്ചു കൊണ്ടിരുന്ന ആ ചേച്ചി പിന്നീട് മിണ്ടിയില്ല. അവരെ പിന്നെയും വിഷമിപ്പിക്കണം എന്ന് തോന്നിയില്ല. ആ ചേച്ചിയെ ഓര്‍ത്തു മാത്രമാണ് അന്ന് ഫോണ്‍ വച്ചത് അന്‍സിബ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (15 minutes ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (20 minutes ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (23 minutes ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (28 minutes ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (53 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (1 hour ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (1 hour ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (2 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (2 hours ago)

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (9 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (15 hours ago)

Malayali Vartha Recommends