കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യയുടെ ചിത്രത്തില്‍ നായിക സയേഷ സൈഗാള്‍

കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സൂര്യയുടെ നായിക സയേഷ സൈഗാള്‍ ആണ്. ശിവായ്, വനമകന്‍ എന്നീ ചിത്രങ്ങളിലെ നായികയായിരുന്നു സയേഷ. ആറ് വര്‍ഷത്തിന് ശേഷമാണ് കെ.വി ആനന്ദും സൂര്യയും ഒന്നിക്കുന്നത്.
അയന്‍, മാട്രാന്‍ എന്നിവയാണ് ഈ കൂട്ടുകെട്ടിലൊരുങ്ങിയ മറ്റ് ചിത്രങ്ങള്‍. ഈ ചിത്രത്തില്‍ മോഹന്‍ലാലും തെലുങ്ക് നടന്‍ അല്ലു സിരിഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പേരോ അഭിനയിക്കുന്ന മറ്റ് താരങ്ങളുടെ വിവരങ്ങളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല.ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.


https://www.facebook.com/Malayalivartha


























