ബാംഗ്ലൂരില്‍ നിന്നെത്തിയ സുന്ദരി തമിഴ്‌സിനിമയിലെ പല നടിമാര്‍ക്കും തലവേദനയായിരിക്കുകയാണ്, ഭയ്യാ ഭയ്യായില്‍ ബിജുമേനോന്റെ നായികയായ അശ്വതി ലാല്‍

ബാംഗ്ലൂരില്‍ നിന്നെത്തിയ സുന്ദരി തമിഴ്‌സിനിമയിലെ പല നടിമാര്‍ക്കും തലവേദനയായിരിക്കുകയാണ്. ലെന്‍സ് എന്ന തമിഴ് ചിത്രത്തിലെ നായിക അശ്വതി ലാല്‍. സൗന്ദര്യം മാത്രമല്ല അഭിനയവും അശ്വതിക്ക് മുതല്‍ക്കൂട്ടാണ്. ഡല്‍ഹിക്കാരാണ് മാതാപിതാക്കളെങ്കിലും അശ്വതി ജനിച്ചതും വളര്‍ന്നതും ബാംഗ്ലൂരിലാണ്. താരത്തിന്റെ കുടുംബത്തില്‍ സിനിമാക്കാരില്ല. പ്ലടു കഴിഞ്ഞതോടെ ഫാഷന്‍ ഡിസൈനിംഗ് പഠിച്ചെങ്കിലും ജോലിക്ക് പോയില്ല. അച്ഛന്റെ ഗാര്‍മെന്റ് ബിസിനസില്‍ സഹായിക്കാന്‍ പോയി. അതിനിടെയാണ് മോഡലിംഗ് ചെയ്തത്. സുഹൃത്ത് നിതേഷ് പ്രൊഡക്ഷന്‍ മാനേജരാണ്. അങ്ങനെയാണ് 2015ല്‍ ഭയ്യാ ഭയ്യാ എന്ന മലയാളചിത്രത്തില്‍ അവസരം ലഭിച്ചത്.
അഭിനയത്തിനൊപ്പം ഡിസൈനിംഗ് കോഴ്‌സും പൂര്‍ത്തിയാക്കി. സ്റ്റേജ്‌ഷോകളില്‍ പങ്കെടുത്തു. നൃത്തം പഠിച്ചു. തമിഴില്‍ നിഥിന്‍ സത്യയ്‌ക്കൊപ്പം തോഴായില്‍ അഭിനയിച്ചു. പടം പരാജയമായി. പിന്നീടാണ് ലെന്‍സില്‍ അഭിനയിച്ചത്. പടം ഹിറ്റായതോടെ എല്ലാവരും വിളിച്ചുതുടങ്ങി. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും ധാരാളം ഓഫര്‍ വരുന്നു. ലെന്‍സില്‍ ഊമയും ബധിരയുമായാണ് അഭിനയിച്ചത്. ഭര്‍ത്താവിനൊപ്പം ഇഴുകിച്ചേര്‍ന്നുള്ള കിടപ്പറരംഗം ചിത്രത്തിലുണ്ട്. ചിത്രീകരണസമയത്ത് എങ്ങനെ ചെയ്യണമെന്നോ, ചെയ്താല്‍ നന്നാവുമെന്നോ ആത്മവിശ്വാസമില്ലായിരുന്നു. ഒരു സീനിന് 15 റീ ടേക്ക് വേണ്ടിവന്നു. പിന്നീടത് സ്‌ക്രീനില്‍ കണ്ട ശേഷമാണ് സമാധാനമായത്.

ഇപ്പോള്‍ സിനിമ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഫ്രണ്ട്‌സുമായിട്ട് പോലും അനാവശ്യമായി കറങ്ങിനടക്കുന്ന പരിപാടി ഉപേക്ഷിച്ചിരിക്കുകയാണ്. ജീവിതത്തില്‍ ഇനി പ്രണയം ഉണ്ടാകില്ലെന്നും അശ്വതി പറഞ്ഞു. കോളജില്‍ പഠിച്ചിരുന്ന കാലത്ത് ഒരു പ്രണയമുണ്ടായിരുന്നു. അയാളെ ജീവന് തുല്യം സ്‌നേഹിച്ചിരുന്നു. ചെറിയൊരു അഭിപ്രായവ്യത്യാസം കാരണം വേര്‍പിരിയേണ്ടി വന്നു. അതിന്റെ വേദന ഇന്നും മാറിയിട്ടില്ലെന്നും താരം പറഞ്ഞു. സിനിമയില്‍ നയന്‍താരയാണ് തന്റെ റോള്‍മോഡലെന്നും അശ്വതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























