Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

പടക്കം പൊട്ടിച്ചും പാലഭിഷേകം ചെയ്തും കബാലിയ്ക്ക് വന്‍വരവേല്‍പ്പ്

22 JULY 2016 09:04 AM IST
മലയാളി വാര്‍ത്ത

സ്‌റ്റൈല്‍ മന്നനായ രജനീകാന്തിന്റെ പുതിയ ചലച്ചിത്രമായ 'കബാലി' ലോകമെമ്പാടും 4000 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്ത കഴിഞ്ഞു. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും പാലഭിഷേകം നടത്തിയും പുലര്‍ച്ചെയുള്ള ആദ്യ ഷോ തന്നെ തമിഴ് പ്രേക്ഷകര്‍ വന്‍ ആഘോഷമാക്കി. നടന്‍ ജയറാമും മകന്‍ കാളിദാസുമടക്കമുള്ള താരങ്ങള്‍ കബാലിയുടെ ആദ്യ പ്രദര്‍ശനത്തിന് ചെന്നൈയിലെ തിയേറ്ററിലെത്തി. തമിഴ്‌നാട്ടില്‍ മാത്രം രണ്ടായിരത്തിലേറെ സ്‌ക്രീനുകളിലാണു റിലീസ്. 500-1000 രൂപയാണ് ആദ്യദിവസ പ്രദര്‍ശനത്തിനുള്ള ഔദ്യോഗിക ടിക്കറ്റ് നിരക്ക്.
ചെന്നൈയിലെ ഒരു തിയറ്ററില്‍ ഇന്നുമാത്രം ഏഴു പ്രദര്‍ശനം ഉണ്ടായിരിക്കും. ആദ്യ മൂന്നു ദിവസത്തേക്ക് എല്ലാ തിയറ്ററുകളിലും പ്രത്യേക പ്രദര്‍ശനങ്ങള്‍ നടത്തും. കേരളത്തില്‍ 300ല്‍ ഏറെ തിയറ്റുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തിരുവനന്തപുരം നഗരത്തില്‍ 12 സ്‌ക്രീനുകളിലാണു പ്രദര്‍ശനം. കോഴിക്കോട് നഗരത്തില്‍ മൂന്നിടത്തു പ്രത്യേക പ്രദര്‍ശനമുണ്ട്.അമേരിക്കയിലെ 400 തിയറ്ററുകളിലാണ് കബാലി പ്രദര്‍ശിപ്പിക്കുന്നത്. കേരളമുള്‍പ്പെടെ തെന്നിന്ത്യയിലെ ഭൂരിപക്ഷം തിയറ്ററുകളിലും ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റുതീര്‍ന്നു. ടിക്കറ്റ് നിരക്ക് 1000ങ്ങള്‍ കവിഞ്ഞു. കബാലിയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയത് ആരാധകരുടെ ആവേശം ഇരട്ടിപ്പിച്ചു. രജനീകാന്ത് നായകനായ 'ലിംഗ' യുടെ വിതരണക്കാരാണ് കോടതിയെ സമീപിച്ചത്. പരാജയമായിരുന്ന സിനിമയുടെ വിതരണത്തില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട 89 ലക്ഷം രൂപ രജനീകാന്തില്‍നിന്ന് ഈടാക്കിയതിനുശേഷമേ കബാലിയുടെ പ്രദര്‍ശനത്തിന് അനുമതികൊടുക്കാവൂ എന്നായിരുന്നു ആവശ്യം.ബോക്‌സ് ഓഫിസുകളില്‍ ലിംഗ വന്‍ ഹിറ്റാകുമെന്ന് നിര്‍മാതാവും സംവിധായകനും മുഖ്യ നടനായ രജനീകാന്തും ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചതായി ഹര്‍ജി നല്‍കിയ ആര്‍. മഹാപ്രഭു ആരോപിച്ചു. എന്നാല്‍, രണ്ടിന്റെയും അണിയറപ്രവര്‍ത്തകര്‍ വ്യത്യസ്തരാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എം.എം. സുന്ദരേശ് ഹര്‍ജി തള്ളുകയായിരുന്നു.
കബാലിയുടെ വിജയത്തിനായി വന്‍ പരസ്യ പ്രചാരണങ്ങള്‍ വിവിധ തലങ്ങളില്‍ നടന്നിരുന്നു. എയര്‍ ഏഷ്യാ വിമാനക്കമ്പനി തങ്ങളുടെ വിമാനങ്ങളില്‍ കബാലിയുടെ പരസ്യവുമായി വിവിധ രാജ്യങ്ങളിലേക്ക് വിമാനം പറത്തി. വിവാദങ്ങള്‍ സൃഷ്ടിച്ചും ആരാധകര്‍ വന്‍ രജനീ കട്ടൗട്ടുകള്‍ സ്ഥാപിച്ചും പ്രചാരണം നല്‍കി. കേരളത്തിലെ പ്രമുഖ സ്വകാര്യ ധനകാര്യസ്ഥാപനം രജനിയുടെ ചിത്രമുള്ള വെള്ളി നാണയങ്ങള്‍ പുറത്തിറക്കി. 
ടിക്കറ്റിന് അമിതനിരക്ക് ഈടാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ഇടപെടാന്‍ മദ്രാസ് ഹൈകോടതി വിസമ്മതിച്ചത് സിനിമാ പ്രേമികളായ സാധാരണക്കാരെ നിരാശപ്പെടുത്തി. സിനിമാ റിലീസ് ദിവസം കട്ടൗട്ടുകളില്‍ പാല്‍സേവ നടത്തുന്ന ഫാന്‍സ് ക്‌ളബുകാര്‍ ഇക്കുറി കുടുങ്ങിയേക്കും. കട്ടൗട്ടുകളില്‍ പാല്‍സേവ നടത്തി പാല്‍ നഷ്ടപ്പെടുത്തരുതെന്ന കര്‍ണാടക ഹൈക്കോടതി വിധി വിവിധ സംഘടനകള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (42 minutes ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (1 hour ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (2 hours ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (2 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (2 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (2 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (3 hours ago)

ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി  (3 hours ago)

പവന് 840 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

കാറിടിച്ച് യുവാവ് മരിച്ചു.  (3 hours ago)

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്  (3 hours ago)

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (4 hours ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (4 hours ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (4 hours ago)

Malayali Vartha Recommends