Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാനല്ല താരം സിനിമയാണ് താരം: എന്നെ കാണാന്‍ മാത്രം ആരും തിയേറ്ററില്‍ വരില്ലെന്ന് നയന്‍സ്

29 JANUARY 2017 09:07 AM IST
മലയാളി വാര്‍ത്ത

താന്‍ അഭിനയിച്ചത് കൊണ്ട് മാത്രം സിനിമ ഓടില്ലെന്ന് നയന്‍താര. സിനിമയ്ക്ക് ഏറ്റവും അത്യാവശ്യമായ കാര്യം നല്ല കഥയും തിരക്കഥയുമാണ്. അതില്ലാതെ ഞാനുള്‍പ്പെടെ ആരൊക്കെ എന്തൊക്കെ ചെയ്താലും വിജയിക്കില്ല. ഇത് വളരെ യാഥാര്‍ത്ഥ്യമായ കാര്യമാണ്. എന്നാല്‍ പലര്‍ക്കും നല്ല കഥയോ തിരക്കഥയോ വേണ്ട. താരങ്ങളുടെ ഡേറ്റ് മതി. അത് വാങ്ങി വല്‍്ക്കുകയാണവര്‍ ചെയ്യുന്നത്. എന്നാല്‍ എല്ലാക്കാലവും അത് വിജയിക്കില്ല. ഞാന്‍ ഡേറ്റ് നല്‍കുന്നവരോടൊക്കെ പറയാറുണ്ട്, ടി.വി അടക്കമുള്ള പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന്. അഡ്വാന്‍സ് വാങ്ങുന്നതിന് മുമ്പ് ഇക്കാര്യം കരാറില്‍ ഉള്‍പ്പെടുത്തുമെന്നും താരം വ്യക്തമാക്കി
എന്നെ കാണാന്‍ മാത്രം പ്രേക്ഷകര്‍ തിയേറ്ററില്‍ വരുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ താനത് വിശ്വസിക്കുന്നില്ലെന്നും നയന്‍താര പറഞ്ഞു. അങ്ങനെയാണെങ്കില്‍ താന്‍ അഭിനയിച്ച മോശം സിനിമകളും സൂപ്പര്‍ഹിറ്റാകണമായിരുന്നു. പ്രേക്ഷകനെ ഏന്തെങ്കിലും തരത്തില്‍ ആകര്‍ഷിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കിലേ ഒരു സിനിമ തിയേറ്ററില്‍ കളിക്കൂ. ഇക്കാര്യം നല്ല സംവിധായകര്‍ക്ക് അറിയാം. അത്തരം സിനിമകള്‍ക്ക് താരങ്ങളുടെ പ്രമോഷന്‍ ആവശ്യമില്ല. ടി.വിയിലും മറ്റും വന്നിരുന്ന് ഒരേ വിഷയത്തെക്കുറിച്ച് മണിക്കൂറുകള്‍ സംസാരിച്ചിരിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. ഒരു നായിക വന്ന് വേദിയില്‍ ഇരുന്നാല്‍ കഥ ഇല്ലാത്ത ചിത്രങ്ങള്‍ ഓടില്ലെന്നും നയന്‍താര പറഞ്ഞു.
കോടികള്‍ പ്രതിഫലം വാങ്ങുന്ന നയന്‍താര പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നില്ലെന്ന ആക്ഷേപം ഉണ്ടായതിനെ തുടര്‍ന്നാണ് താരം ഇക്കാര്യത്തിലുള്ള അഭിപ്രായം വ്യക്തമാക്കിയത്. പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുകയോ, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുകയോ ചെയ്യാറില്ല നയന്‍സ്. അതുപോലെ പരസ്യചിത്രങ്ങളിലും വളരെ കുറച്ചേ അഭിനയിക്കാറുള്ളൂ. അടുത്തകാലത്തെങ്ങും ഒരു കമ്പനിയുടെ പരസ്യത്തില്‍ പോലും അഭിനയിച്ചില്ല എന്നത് ശ്രദ്ധേയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (10 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (28 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (43 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (49 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

Malayali Vartha Recommends