Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിക്രം ചിത്രത്തില്‍ നിന്നും നടി സായി പല്ലവി ഇറങ്ങിപ്പോയി

31 JANUARY 2017 03:11 PM IST
മലയാളി വാര്‍ത്ത

നിവിന്‍ പോളി ചിത്രമായ പ്രേമത്തിന്റെ ഗംഭീരവിജയത്തോടെ തെന്നിന്ത്യമുഴുവന്‍ തരംഗമായ നടിയാണ് സായി പല്ലവി. രണ്ടാമത്തെ ചിത്രമായ കലിയില്‍ ദുല്‍ക്കര്‍ സല്‍മാനൊപ്പം മലയാളത്തില്‍ വീണ്ടുമെത്തിയ സായി പിന്നീട് പഠനത്തിന്റെ തിരക്ക് കാരണം സിനിമയില്‍ നിന്നും വിട്ടുനിന്നു. ഇതിനിടെ മണിരത്‌നം സിനിമയില്‍ നിന്നും ഓഫര്‍ വന്നെങ്കിലും ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചില്ല.

വിജയ് ചന്ദെര്‍ സംവിധാനം ചെയ്യുന്ന വിക്രം ചിത്രത്തിലൂടെ തമിഴകത്ത് സായി അരങ്ങേറ്റം കുറിക്കുന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ നിന്നും സായി പല്ലവി ഇറങ്ങിപ്പോയെന്നാണ് പുതിയ വാര്‍ത്ത. ചിത്രത്തിനായി അഡ്വാന്‍സ് തുകയും കൈപ്പറ്റിയ ശേഷമാണ് ചിത്രം ഉപേക്ഷിച്ച് നടി പോയതെന്നാണ് സിനിമയോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.



ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം നടി ചിത്രത്തില്‍ നിന്നും ഒഴിവാകുകയായിരുന്നു. മാധവന്‍ നായകനാകുന്ന ചാര്‍ലി റീമേയ്ക്ക് പ്രോജക്ടിന് വേണ്ടി നടി കൂടുതല്‍ ഡേറ്റ് കൊടുക്കുകയും അതിനെ തുടര്‍ന്നാണ് വിക്രം ചിത്രത്തില്‍ നിന്നും നടി പിന്മാറിയതെന്നും സംവിധായകനോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി. സായി പല്ലവി ഈ പ്രോജക്ടില്‍ കരാര്‍ ഒപ്പിട്ടതുമുതലെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും പതിനഞ്ച് ലക്ഷം അഡ്വാന്‍സും നല്‍കിയതാണെന്നും ഇവര്‍ പറയുന്നു. തമിഴില്‍ ഇതുവരെയും അറിയപ്പെടാത്ത ഒരു നടിയെന്ന നിലയില്‍ സായി പല്ലവി കൂടുതല്‍ പ്രതിഫലമാണ് നിര്‍മാതാക്കളോട് ചോദിക്കുന്നതെന്നും ഇവര്‍ വെളിപ്പെടുത്തി. 

എന്നാല്‍ വിക്രം സിനിമയ്ക്കായി കൃത്യമായ ഡേറ്റ് നല്‍കിയതാണെന്നും പ്രോജക്ട് പറഞ്ഞ സമയത്ത് തുടങ്ങാത്തതുകൊണ്ടാണ് പിന്മാറിയതെന്നും നടിയോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. മാത്രമല്ല ഈ ചിത്രത്തേക്കാള്‍ വിക്രം താല്‍പര്യം പ്രകടിപ്പിച്ചത് ധ്രുവനച്ചത്തിരം എന്ന സിനിമയോട് ആണെന്നും ഈ സിനിമയുടെ ഷൂട്ടിങ് പകുതി തീര്‍ന്ന ശേഷമേ അദ്ദേഹം വിജയ് ചന്ദര്‍ ചിത്രത്തില്‍ജോയിന്‍ ചെയ്യൂ എന്നും ഇവര്‍ വ്യക്തമാക്കുന്നു. മാത്രമല്ല അഡ്വാന്‍സ് മേടിച്ച തുക തിരികെ നല്‍കിയാണ് സായി പല്ലവി പിന്മാറിയതെന്നും ഇവര്‍ പറഞ്ഞു.



നേരത്തെ ഇതേ ചിത്രത്തിന് അന്‍പത് ലക്ഷം രൂപയാണ് സായിയുടെ പ്രതിഫലമെന്ന് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സായി പല്ലവി ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ പകരം തമന്നെയെയാണ് അണിയറപ്രവര്‍ത്തകര്‍ പരിഗണിക്കുന്നത്. 

ചാര്‍ലി തമിഴിലെത്തുമ്പോള്‍ പാര്‍വതി ചെയ്ത കഥാപാത്രത്തെയാണ് സായി പല്ലവി അവതരിപ്പിക്കുന്നത്. ദുല്‍ക്കര്‍ അവതരിപ്പിച്ച കഥാപാത്രമായി മാധവന്‍ എത്തുന്നു. സിനിമയുടെ പ്രമേയം ഒന്നുതന്നെ ആയിരിക്കുമെങ്കിലും അവതരണത്തില്‍ മാറ്റമുണ്ടാകുമെന്ന് സംവിധായകന്‍ എഎല്‍ വിജയ് പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (1 hour ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി  (1 hour ago)

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ വിവാഹിതയായി  (1 hour ago)

പുതുതായി നിയമിതനായ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരുക്കേറ്റെന്ന് സ്ഥിരീകരിച്ച് ഇറാന്‍  (1 hour ago)

ലോകത്തിന്റെ സാമ്പത്തിക ഹൃദയമിടിപ്പ്, ഇറാന്റെ 'സ്വിച്ച് ബോർഡ്' അമേരിക്ക തൊട്ടാൽ...  (1 hour ago)

സന്നിധാനത്തെ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം; എസ്ബിഐ ശാഖയില്‍ എട്ട് കോടിയിലധികം രൂപയുടെ നിക്ഷേപം; മാളികപ്പുറം മേല്‍ശാന്തിയുടെ അക്കൗണ്ടില്‍ മാത്രം 46 ലക്ഷം  (1 hour ago)

ആയുധപ്പുര തുറന്ന് കിം... ഇറാന് ആണവ ബോംബ് ? വെറും 72 മണിക്കൂര്‍, റഷ്യ വഴി പറന്നിറങ്ങും; തടുക്കാന്‍ US  (2 hours ago)

ജർമനി വിളിക്കുന്നു ... വൻ തൊഴിലവസരം നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം ഉറപ്പായ നിയമനം  (2 hours ago)

പാക് ഏജന്‍സി ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കൊച്ചി നേവല്‍ കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (2 hours ago)

എഴുത്ത് പരീക്ഷയില്ല മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാം  (2 hours ago)

CPIM-ന്റെ വായിൽ ബോംബിട്ട് ശ്രീനാ ദേവി ഈ കളി അടൂരിൽ നടക്കില്ല...! വാല് വെട്ടി കണ്ണനെ കുടഞ്ഞ് കുഞ്ഞമ്മ...! തീ  (2 hours ago)

ദേശീയപാത ഉദ്ഘാടനത്തില്‍ റിയാസിനെ ക്ഷണിക്കണമായിരുന്നുവെന്ന് ചെന്നിത്തല  (2 hours ago)

ദേ മോദി പിണറായി വലിച്ച് കീറുന്നു...!ചൊറിഞ്ഞതാ ഇരന്ന് വാങ്ങി കൂട്ടി, സ്റ്റേജ് വഴി ഓടിച്ചു..! ഗണേശനെയും വളഞ്ഞു  (2 hours ago)

'ഡേയ് ഇങ്ങോട്ട് വാ, എല്ലാ ബസിലും ഒട്ടിച്ചോ...'; കോഴി തലയിൽ ഗണേശൻ തമ്പാനൂരിൽ KSU-ക്കാരന്മാർ ഇറങ്ങി തീർത്തു,പോലീസിനെ പറപ്പിച്ച് രാഹുൽ  (2 hours ago)

Malayali Vartha Recommends