Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു സന്തോഷവും ലഭിയ്ക്കുന്നില്ലെങ്കില്‍ വിവാഹം മോചനം നന്നായി എന്ന് അമല പോള്‍

04 FEBRUARY 2017 09:03 AM IST
മലയാളി വാര്‍ത്ത

സത്യം പറഞ്ഞാല്‍ ദാമ്പത്യ ജീവിതം എനിക്ക് കൈപ്പേറിയ അനുഭവമാണ് നല്‍കിയത്. അവശ്യസമയത്തെ എടുത്തുചാട്ടം വേണ്ടായിരുന്നു എന്ന് എനിക്കിപ്പോള്‍ തോന്നുന്നു. വിവാഹം ഒരു പെണ്ണിന്റെ ജീവിതത്തില്‍ ഒരേ ഒരിക്കല്‍ മാത്രമേ സംഭവിയ്ക്കൂ. യാതൊരു കാരണവശാലും ആ ദാമ്പത്യ ജീവിത്തില്‍ അവള്‍ക്ക് ഒരു സന്തോഷവും ലഭിയ്ക്കുന്നില്ലെങ്കില്‍ വിവാഹം മോചനം തന്നെയാണ് നല്ലത് എന്നാണ് അമലയുടെ അഭിപ്രായം


എന്റെ ഇഷ്ടത്തിന് ഞാനെടുത്ത തീരുമാനം വേര്‍പാടില്‍ കലാശിച്ചപ്പോള്‍ പോലും നല്ലതിന് വേണ്ടിയാണെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. വിവാഹ ജിവിതത്തില്‍ സന്തോഷം ലഭിച്ചില്ലെങ്കില്‍ ഒരു പെണ്ണിന്റെ ജീവിതത്തില്‍ എന്തര്‍ത്ഥമാണുള്ളത്. അങ്ങനെ വന്നാല്‍ വൈകിക്കാന്‍ പാടില്ല. അടുത്ത നിമിഷം സ്വതന്ത്രയാകണം.



എന്റെ ജീവിതത്തിലെ ഈ ദുരന്തം എന്നെ സംബന്ധിച്ച് വലിയ വേദനയായിരുന്നു. എന്റെ കുടുംബം നല്‍കുന്ന പിന്തുണയും സാന്ത്വനവുമാണ് ഇപ്പോഴെനിക്ക് ആശ്വാസം. മനസ്സാമാധാനമുണ്ട്. വിവാഹ മോചനവും തുടര്‍ന്നുള്ള സംഭവങ്ങളും ഇപ്പോഴത്തെ എന്റെ ജീവിതത്തെ തെല്ലും ബാധിച്ചിട്ടില്ല. എല്ലാവരും പഴയതിലും പതിന്മടങ്ങ് സ്നേഹിക്കുന്നു, സ്വീകരിയ്ക്കുന്നു. വിവാഹത്തിന് ശേഷം ഞാന്‍ അഭിനയിച്ച വേലയില്ലാ പട്ടധാരി മികച്ച വിജയം നേടിയിരുന്നു.


വേലയില്ലാ പട്ടധാരി, തിരുട്ടുപ്പയലേ എന്നീ ചിത്രങ്ങളുടെയും രണ്ടാം ഭാഗത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. കന്നടയില്‍ സുധീപിനൊപ്പം ഒരു സിനിമ ചെയ്തതോടെ അവിടെയും സ്വീകരണം ലഭിച്ചു. ഞാനിപ്പോള്‍ ഏഴ് പടങ്ങളില്‍ കരാറൊപ്പിട്ടിട്ടുണ്ട്. ഏഴും ഈ വര്‍ഷം റിലീസാകും. എന്നെ സമീപിയ്ക്കുന്ന സംവിധായകരോട് കഥയെ കുറിച്ചും എന്റെ കഥാപാത്രത്തെ കുറിച്ചും മാത്രമാണ് സംസാരിയ്ക്കുന്നത്. ആരാണ് കഥാനായകനെന്ന് പോലും ചോദിക്കാറില്ല. വിവാഹം ഒഴികെ ജീവിതത്തില്‍ ഞാനെടുത്ത തീരുമാനങ്ങളെല്ലാം എന്നെ സന്തോഷിപ്പിക്കുന്നതാണ്.


ഞാന്‍ അഭിനയിക്കുന്ന സിനിമകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാണുമ്പോള്‍ എന്നെ സന്തോഷിപ്പിയ്ക്കുന്നതായിരിക്കണം. അങ്ങനെയുള്ള കഥകള്‍ തിരഞ്ഞെടുത്ത് അഭിനയിക്കണം എന്നാണ് ഇപ്പോള്‍ എന്റഎ ആഗ്രഹം. ഞാന്‍ മോഡേണ്‍ രീതിയില്‍ വസ്ത്രം ധരിയ്ക്കുന്നതിനെ പലരും വിമര്‍ശിക്കാറുണ്ട്. അങ്ങനെയുള്ള വ്യക്തികളോട് പ്രതികരിയ്ക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല - അമല പോള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (29 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (40 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (46 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (59 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends