Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ധനുഷ് മകന്‍ തന്നെയെന്ന് തെളിക്കുന്ന ഞെട്ടിക്കുന്ന തെളിവുകളുമായി ദമ്പതികള്‍

11 FEBRUARY 2017 11:40 AM IST
മലയാളി വാര്‍ത്ത

മാസങ്ങളോളമായി നടന്‍ ധനുഷിന്റെ ജന്മരഹസ്യവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. സംവിധായകന്‍ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനായ ധനുഷിന്റെ അച്ഛനമ്മമാരാണെന്ന് അവകാശപ്പെട്ട് തിരുപ്പുവനം സ്വദേശികളായ വൃദ്ധദമ്പതികള്‍ രംഗത്തെത്തിയിരുന്നു. തങ്ങളുടെ അവകാശവാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഇപ്പോഴും ഇവര്‍.

കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ധനുഷിന്റെ മാതാപിതാക്കളാണെന്ന് അവകാശപ്പെടുന്ന കതിരേശനും മീനാക്ഷിയും പറയുന്നു. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്‌കൂള്‍ പഠിക്കുന്ന കാലത്ത് നാട് വിട്ട് പോയതാണെന്നും പറഞ്ഞാണ് കതിരേശനും മീനാക്ഷിയും രംഗത്തെത്തിയത്. തുടക്കത്തിലൊന്നും വാര്‍ത്തകളോട് ധനുഷും കസ്തൂരി രാജയും പ്രതികരിച്ചില്ല. തുടര്‍ന്ന് ഇരു കൂട്ടരും കോടതിയെ സമീപിയ്ക്കുകയായിരുന്നു.



ഡിഎന്‍എ ടെസ്റ്റിന് തങ്ങള്‍ തയ്യാറാണെന്ന് പോലും കതിരേശനും മീനാക്ഷിയും പറഞ്ഞു. ഇപ്പോഴിതാ ദമ്പതികള്‍ കൂടുതല്‍ തെളിവുകള്‍ നിരത്തുന്നു. മേലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ധനുഷ് ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കതിരേശനും മീനാക്ഷിയും പറയുന്നു. 1985 നവംബര്‍ ഏഴിന് മധുരയിലാണ് ധനുഷ് ജനിച്ചതെന്നാണ് ഇവരുടെ വാദം. കാളികേശന്‍ എന്നാണത്രെ യഥാര്‍ത്ഥ പേര്. ശിവഗംഗ ജില്ലയിലെ ആറുമുഖംപിള്ളെ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് ധനുഷ് പഠിച്ചത്. അവിടെ ഗവണ്‍മെന്റ് ഹോസ്റ്ററില്‍ താമസിച്ചു പഠിക്കുകയായിരുന്ന കാളികേശന്‍ നാട് വിട്ടു പോകുകയായിരുന്നുവത്രെ.



ധനുഷ് തങ്ങളുടെ മകനാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാം എന്ന് കതിരേശനും മീനാക്ഷിയും കോടതിയെ അറിയിച്ചു. ധനുഷിന്റേത് എന്ന് പറയപ്പെടുന്ന പഴയ കുടുംബ ചിത്രം ദമ്പതികള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇത് കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളും ധനുഷിന്റെ കൂടെ പഠിച്ചവരും പഠിപ്പിച്ച അധ്യാപകരും തങ്ങളെ സഹായിക്കാന്‍ തയ്യാറാണെന്നും അവര്‍ കോടതിയില്‍ ഹാജരാകാം എന്നും കതിരേശനും മീനാക്ഷിയും പറയുന്നു.

ചെന്നൈ എഗ്മോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 1983 ജൂലൈ 28 നാണ് താന്‍ ജനിച്ചത് എന്നാണ് ധനുഷ് ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റിലുള്ളത്. വെങ്കടേഷ് പ്രഭു എന്നായിരുന്നു യഥാര്‍ത്ഥ പേര്. സിനിമയില്‍ എത്തിയ ശേഷമാണ് ധനുഷ് എന്ന പേര് സ്വീകരിച്ചത്. അതേ സമയം താന്‍ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണെന്നതിന് ധനുഷിനും തെളിവുകളുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് കതിരേഷനും മീനാക്ഷിയും കോടതിയ സമീപിച്ച ദിവസം ധനുഷ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണിത്...

 

കുഞ്ഞുന്നാളില്‍ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള മധുര നിമിഷം എന്ന് പറഞ്ഞുകൊണ്ടാണ് താരമിത് ഫേസ്ബുക്കില്‍ പോസ്റ്റിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (30 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (41 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (47 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends