Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകള്‍ക്കു ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കാന്‍ വേണ്ടി മേനക കളിയ്ക്കുന്ന കളികള്‍...?

13 FEBRUARY 2017 02:44 PM IST
മലയാളി വാര്‍ത്ത

എണ്‍പതുകളില്‍ മലയാളത്തില്‍ തിളങ്ങി നിന്ന നായികയായിരുന്നു മേനക. അമ്മയുടെ പാരമ്പര്യം പിന്തുടര്‍ന്ന് എത്തിയ മകള്‍ കീര്‍ത്തി സുരേഷും ഇപ്പോള്‍ സിനിമാ ലോകത്ത് തിളങ്ങുന്നു. പക്ഷെ കീര്‍ത്തിയ്ക്ക് മലയാളത്തെക്കാള്‍ കീര്‍ത്തി ലഭിയ്ക്കുന്നത് തമിഴകത്താണ്.

പൈലറ്റ്, കുബേരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി എത്തിയ കീര്‍ത്തി ആദ്യമായി നായികയായത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലാണ്. മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടിനൊപ്പമൊരു ഗംഭീര തുടക്കം ലഭിച്ചെങ്കിലും സിനിമ പരാജയപ്പെട്ടു. തുടര്‍ന്ന് ദിലീപിനൊപ്പം റിങ് മാസ്റ്ററും ചെയ്ത് തമിഴിലേക്ക് പോയ കീര്‍ത്തി പിന്നെ മലയാളത്തിലേക്ക് തിരിഞ്ഞു നോക്കിയില്ല.

തുടക്കത്തില്‍ തന്നെ ധനുഷ്, വിജയ്, ശിവകാര്‍ത്തികേയന്‍ തുടങ്ങിയവരെ പോലുള്ള മുന്‍നിര താരങ്ങള്‍ക്കൊപ്പം ജോഡിചേര്‍ന്ന് അഭിനയിക്കാന്‍ കീര്‍ത്തിയ്ക്ക് അവസരം ലഭിച്ചു. അതോടെ നടിയുടെ ആരാധകരും കൂടി. ഇപ്പോള്‍ മകള്‍ക്ക് കൂടുതല്‍ ആരാധകരെ കൂട്ടാനുള്ള തത്രപ്പാടിലാണത്രെ മേനക.



മൂന്ന് നാല് ചിത്രങ്ങളിലൂടെ തന്നെ കീര്‍ത്തിയ്ക്ക് തമിഴകത്ത് ഗംഭീര സ്വീകരണം ലഭിച്ചു. മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചതോടെ താരമൂല്യവും കൂടി. അതോടെ നടിയ്ക്ക് വേണ്ടി ചെന്നൈയില്‍ ഒരു സംഘം ഫാന്‍സ് അസോസിയേഷനും ആരംഭിച്ചു.

കീര്‍ത്തിയ്ക്ക് വേണ്ടി ഒരു ഫാന്‍സ് അസോസിയേഷന്‍ ആരംഭിച്ചത് കണ്ടപ്പോള്‍, തമിഴ്നാട് മുഴുവന്‍ മകള്‍ക്ക് ഫാന്‍സ് അസോസിയേഷന്‍ വേണമെന്നായി മേനകയ്ക്ക്. ഇതിനായി മേനക പണം കൊടുത്ത് ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കുന്നതായ ചില വാര്‍ത്തകള്‍ തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



ഇത് എന്ന മായം എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി തമിഴ് സിനിമില്‍ അരങ്ങേറിയത്. ആദ്യ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും, പിന്നീട് ചെയ്ത രജനിമുരുകന്‍ ഹിറ്റായി. തുടര്‍ന്ന് ധനുഷിനൊപ്പം തൊടരി, വിജയ്ക്കൊപ്പം ഭൈരവ എന്നീ ചിത്രങ്ങളിലും കീര്‍ത്തി അഭിനയിച്ചു.

ഇപ്പോള്‍ തമിഴിലും തെലുങ്കിലും ഒരുപിടി നല്ല ചിത്രങ്ങളുമായി തിരക്കിലാണ് കീര്‍ത്തി സുരേഷ്. നേനു ലോക്കല്‍ എന്ന ആദ്യ തെലുങ്ക് ചിത്രം റിലീസായി. പാമ്പു സട്ടൈ, താനാ സേര്‍ന്ത കൂട്ടം എന്നീ ചിത്രങ്ങളിലാണ് ഇപ്പോള്‍ നടി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (31 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (42 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (48 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends