Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അത് ചെയ്യരുതെന്ന് പലരും പറഞ്ഞു, ചെയ്തില്ലായിരുന്നെങ്കില്‍ നഷ്ടമായിപ്പോയേനെ എന്ന് നസ്‌റിയ

13 FEBRUARY 2017 03:21 PM IST
മലയാളി വാര്‍ത്ത

ബാലതാരമായി സിനിമാ ലോകത്തെത്തിയ നസ്റിയ നസീം ചുരുങ്ങിയ കാലത്തിനുള്ളിലാണ് മലയാളം - തമിഴ് സിനിമാ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ തമിഴിലും മലയാളത്തിലുമായി വെറും ഒന്‍പത് സിനിമകളാണ് നസ്റിയ ചെയ്തത്. എല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. രാജാറാണി എന്ന ചിത്രമാണ് നസ്റിയയെ തമിഴിന് പ്രിയപ്പെട്ടവളാക്കിയത്. എന്നാല്‍ ആ ചിത്രം ചെയ്യരുത് എന്ന് പലരും തന്നോട് പറഞ്ഞിരുന്നു എന്ന് നസ്റിയ വെളിപ്പെടുത്തി.

ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറിന്റെ ശിഷ്യനായ അറ്റ്ലി കുമാറിന്റെ ആദ്യം സംവിധാന സംരംഭമായിരുന്നു രാജാറാണി എന്ന ചിത്രം. നസ്റിയ നസീം, ആര്യ, നയന്‍താര, ജയ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വ്യത്യസ്തമായ പ്രണകഥകളെ കുറിച്ച് പറഞ്ഞ ചിത്രം മികച്ച വിജയമായി. എന്നാല്‍ ആ സിനിമ ചെയ്യരുത് എന്ന് പലരും തന്നോട് പറഞ്ഞിരുന്നു എന്ന് നസ്റിയ പറയുന്നു. രണ്ട് നായികമാരുള്ള ചിത്രത്തില്‍ അഭിനയിച്ചാല്‍ പ്രാധാന്യം ലഭിയ്ക്കില്ല, തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാതെ പോകും എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്.

എല്ലാവരുടെയും അഭിപ്രായമൊക്കെ കേട്ടു കഴിഞ്ഞപ്പോഴാണ് ഞാന്‍ കഥ കേട്ടത്. കീര്‍ത്തന എന്ന കഥാപാത്രത്തെ എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു. ഒരിക്കലും ഒരു നായികയും നായകനും മാത്രമല്ല സിനിമയുടെ വിജയം. എന്നെ സംബന്ധിച്ച് കഥയില്‍ വളരെ പ്രധാന്യമുള്ള കഥാപാത്രമാണ് കീര്‍ത്തന. രാജറാണി എന്ന ചിത്രം കണ്ട് കഴിഞ്ഞാലും പ്രേക്ഷകര്‍ കീര്‍ത്തന എന്ന കഥാപാത്രത്തെ മറക്കില്ല. അതാണ് ആ കഥാപാത്രത്തിന്റെ വിജയവും. മറ്റുള്ളവര്‍ പറയുന്നത് കേട്ട് ആ സിനിമ വേണ്ടെന്നു വച്ചിരുന്നെങ്കില്‍ വലിയ നഷ്ടമായിപ്പോയേനെ എന്ന് നസ്റിയ പറഞ്ഞു.

നേരം എന്ന ദ്വിഭാഷ ചിത്രം മാറ്റി നിര്‍ത്തിയാന്‍ നസ്റിയയുടെ ആദ്യ തമിഴ് ചിത്രമാണ് രാജാ റാണി. ചിത്രത്തിലെ കീര്‍ത്തന എന്ന കഥാപാത്രമാണ് നടിയെ തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയാക്കിയത്. അഭിനയത്തിന് നടിയ്ക്ക് തമിഴകത്തിന്റെ പ്രശംസയും ലഭിച്ചു.

രാജാറാണിയ്ക്ക് ശേഷം ധനുഷിനൊപ്പം നയ്യാണ്ടി എന്ന ചിത്രം ചെയ്തുവെങ്കിലും സിനിമ പരാജയപ്പെട്ടു. തുടര്‍ന്ന് വായ്മൂടി പേസുവോം എന്ന ദ്വിഭാഷ ചിത്രം ചെയ്തു. ജയ്ക്കൊപ്പം അഭിനയിച്ച തിരുമണം എന്നും നിക്കാഹാണ് നസ്റിയ വിവാഹത്തിന് മുന്‍പ് അഭിനയിച്ച ഒടുവിലത്തെ ചിത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (13 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (37 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (46 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (56 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

Malayali Vartha Recommends