Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ധനുഷ് കോടതിയിലെത്തി മറുകുകള്‍ കാട്ടി തെളിവു നല്‍കി; ധനുഷില്‍നിന്ന് മാസം തോറും 65000 രൂപ ചെലവിനു കിട്ടണമെന്ന് മധുര സ്വദേശികളായ ദമ്പതികള്‍

28 FEBRUARY 2017 04:39 PM IST
മലയാളി വാര്‍ത്ത

തമിഴ് നടന്‍ ധനുഷ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനു മുമ്പാകെ ഹാജരായി ശരീരത്തിലെ മറുകുകള്‍ കോടതിയെ ബോധ്യപ്പെടുത്തി. ധനുഷിന്റെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ വൃദ്ധദമ്പതികളുടെ ഹര്‍ജിയിലാണ് തെളിവു നല്‍കാന്‍ ധനുഷ് കോടതിയില്‍ എത്തിയത്. ഹര്‍ജിയില്‍ ധനുഷ് സമര്‍പ്പിച്ച സ്‌കൂള്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റില്‍ മറുകുകളുടെ കാര്യം പൂരിപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.

മാതാവ് വിജയ ലക്ഷ്മിക്കൊപ്പമാണ് ധനുഷ് കോടതിയിലെത്തിയത്. മധുര സ്വദേശികളായ ആര്‍ കതിരേശന്‍, കെ മീനാക്ഷി എന്നിവരാണ് ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി കോടതിയിലെത്തിയത്. മധുര രാജാജി ആശുപത്രിയിലായിരുന്നു ധനുഷിന്റെ ജനനമെന്ന് അവകാശപ്പെടുന്ന ഇവര്‍ അന്ന് ആശുപത്രി രേഖകളില്‍ രേഖപ്പെടുത്തിയ മറുകുകളുടെ വിശദാംശങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ആശുപത്രി രേഖകളും ധനുഷിന്റെ അടയാള പരിശോധനയും പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് ഡോക്ടറുടെ സ്ഥിരീകരണത്തിനായി വിട്ടിരിക്കുകയാണ്. വ്യാഴാഴ്ച വിചാരണ തുടരും. മേലൂരിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നടക്കുന്നത്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ ഒരു ഘട്ടത്തില്‍ ധനുഷ് പഠിച്ചിരുന്ന സ്‌കൂളിലെ സര്‍ട്ടിഫിക്കറ്റെന്ന് അവകാശപ്പെട്ടുള്ള രേഖ കതിരേശനും മീനാക്ഷിയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, തന്റെ സ്‌കൂള്‍ രേഖകളില്‍ മറുകുകള്‍ അടയാളപ്പെടുത്തിയിട്ടില്ലെന്നു കാട്ടി ധനുഷ് കൗണ്ടര്‍ പെറ്റീഷന്‍ സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടനെ വിളിച്ചുവരുത്തി പരിശോധന നടത്തിയത്.

കാളികേശവന്‍ എന്നാണ് ധനുഷിന്റെ പേരെന്നാണ് കതിരേശന്റെയും മീനാക്ഷിയുടെ അവകാശവാദം. പട്ടികജാതിക്കാരനാണ് ധനുഷെന്നും ഇവര്‍ സമര്‍പ്പിച്ചിരിക്കുന്ന സ്‌കൂള്‍ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. നാട്ടില്‍നിന്ന് ഒളിച്ചോടി ധനുഷ് ചെന്നൈയില്‍ പോവുകയായിരുന്നെന്നാണ് ഇവരുടെ അവകാശവാദം. സംവിധായകനും നിര്‍മാതാവുമായ കസ്തൂരിരാജയും വിജയ ലക്ഷ്മിയുമാണ് ധനുഷിന്റെ മാതാപിതാക്കള്‍ എന്ന വാദമാണ് കതിരേശനും മീനാക്ഷിയും തള്ളുന്നത്. ധനുഷിന്റെ ജൈവശാസ്ത്രപരമായ മാതാപിതാക്കളെന്ന നിലയില്‍ പ്രതിമാസം 65000 രൂപ ചെലവിനു കിട്ടാന്‍ തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നാണ് കതിരേശന്റെയും മീനാക്ഷിയുടെ ഭാഗം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (29 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (40 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (46 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (59 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends