Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിശാലും ആന്‍ഡ്രിയയും രഹസ്യമായി വിവാഹം ചെയ്തു; ഈ പ്രചരിക്കുന്ന ഫോട്ടോ തെളിവ് ?

01 MARCH 2017 03:07 PM IST
മലയാളി വാര്‍ത്ത

താരങ്ങള്‍ എത്ര ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചാലും സിനിമയിലെ പ്രണയ ഗോസിപ്പുകള്‍ പാപ്പരാസികള്‍ ചികഞ്ഞ് പുറത്ത് കൊണ്ടു വരും. അക്കൂട്ടിത്തില്‍ ചില ഇല്ലാക്കഥകളും ഉണ്ടാവും. അത്തരത്തില്‍ അടുത്തിടെ കോളിവുഡ് പാപ്പരാസികള്‍ ചികഞ്ഞ് എടുത്ത് പ്രചരിപ്പിച്ച് വാര്‍ത്തയാണ് നടന്‍ വിശാലും നടി ആന്‍ഡ്രിയ ജെര്‍മിയയും തമ്മിലുള്ള ബന്ധം. ഇരുവരും രഹസ്യമായി വിവാഹം ചെയ്തു എന്നാണ് വാര്‍ത്തകള്‍.

ഈ ഫോട്ടോ അടിസ്ഥാനമാക്കിയാണ് ആന്‍ഡ്രിയയും വിശാലും രഹസ്യമായി വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. ചിതംബരം ക്ഷേത്രത്തില്‍ വച്ച് ഇരുവരും രഹസ്യമായി വിവാഹിതരാകുകയായിരുന്നുവത്രെ.  എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാനമില്ലാത്ത വാര്‍ത്തയാണെന്ന് താരങ്ങളോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന തുപാരി വാലി എന്ന ചിത്രത്തിന്റെ പൂജയ്ക്ക് എടുത്ത ചിത്രമാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്നത്. ആന്‍ഡ്രിയയും വിശാലുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

തമിഴ്നടന്‍ ശരത്ത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുമായി വിശാല്‍ പ്രണയത്തിലായിരുന്നു. നീണ്ട നാളായുള്ള പ്രണയത്തില്‍ അടുത്തിടെ ചില വിള്ളലുകള്‍ സംഭവിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. താരസംഘടനയായ നടികര്‍ സംഘത്തിന് ഒരു കെട്ടിടം പണിത ശേഷം മാത്രമേ താന്‍ വിവാഹം കഴിയ്ക്കൂ എന്ന നിലപാടിലാണ് വിശാല്‍.

പ്രണയ ഗോസിപ്പുകള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത സിനിമാ ലോകത്ത് ആന്‍ഡ്രിയയ്ക്കും പല ബന്ധങ്ങളും പറഞ്ഞുകേട്ടു. സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറുമായി ആന്‍ഡ്രിയ പ്രണയത്തിലാണെന്ന വാര്‍ത്തകളുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (30 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (41 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (47 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends