Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കിട്ടുമ്പോള്‍ വാരിവലിച്ച്തിന്നുന്നത് കൊണ്ടോ ഇങ്ങനെ, തടികുറയ്ക്കാന്‍ പെടാപ്പാടുപെടുന്ന നായികമാര്‍

02 MARCH 2017 09:13 AM IST
മലയാളി വാര്‍ത്ത

നായികമാര്‍ക്ക് ഭംഗി മെലിഞ്ഞ്, നീണ്ട വടിവൊത്ത ശരീരമാണെന്നാണ് സൗന്ദര്യ സങ്കല്‍പം. ചിലരുടെ ഭംഗി ചിലപ്പോള്‍ തടിയായിരിയ്ക്കാം. എന്നിരുന്നാലും തടി കൂടിയത്‌കൊണ്ട് അവസരം നഷ്ടപ്പെട്ട പല നായികമാരെക്കുറിച്ചും വാര്‍ത്തകള്‍ പലപ്പോഴും പുറത്ത് വരാറുണ്ട്. മഞ്ജിമയെ നോക്കി സംവിധായകന്‍ ചോദിച്ചു, ഇതാണോ സാധനം, കേട്ടതും നടി അവിടെ നിന്നിറങ്ങിപ്പോന്നു. ഡയറ്റിങും വ്യായാമവും കൃത്യമായി ചെയ്തിട്ടും ചിലര്‍ അമിതമായി വണ്ണം വച്ച് വരുന്നു. എത്ര കഷ്ടപ്പെട്ടിട്ടും തടി കുറയ്ക്കാന്‍ കഴിയാത്ത താരങ്ങളുമുണ്ട്. അത്തരത്തില്‍ തമിഴിലിപ്പോള്‍ തടികുറയ്ക്കാന്‍ പെടാപ്പാട് പെടുന്ന ചില നായികമാരെക്കാണാം.

രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള സിനിമയിലൂടെ സിനിമാ രംഗത്തെത്തിയ ലക്ഷ്മി മേമനോന്‍ തന്റെ കരിയര്‍ ഉറപ്പിച്ചത് തമിഴകത്താണ്. തുടക്കത്തില്‍ അഭിനയിച്ച സിനിമകളെല്ലാം വിജയിച്ചു. അതോടെ ലക്ഷ്മി തമിഴകത്തെ ഭാഗ്യ നായികയായി. എന്നാല്‍ ഇപ്പോള്‍ ലക്ഷ്മിയ്ക്ക് അവസരങ്ങള്‍ വളരെ കുറവാണ്. തടി കൂടിയത് കാരണം പല സംവിധായകരും നടിയെ വിലക്കുന്നു എന്നാണ് കേള്‍ക്കുന്നത്.


അങ്ങാടിത്തെരു എന്ന ചിത്രത്തിലൂടെ തമിഴകം കീഴടക്കിയ നായികയാണ് അഞ്ജലി. തുടര്‍ന്ന് ചെയ്ത എങ്കേയും എപ്പോതും എന്ന ചിത്രത്തിലെ വേഷവും നടിയ്ക്ക് പ്രശംസകള്‍ നേടിക്കൊടുത്തു. പിന്നീട് തടിയൊരു കാരണമായി പറഞ്ഞ് നടിയെ പല സംവിധായകരും തഴഞ്ഞത്രെ. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറായിട്ട് പോലും അഞ്ജലിയ്ക്ക് മുന്നോട്ട് എത്താന്‍ കഴിഞ്ഞില്ല. തടി കുറയ്ക്കാനുള്ള പ്രയത്നത്തിലാണത്രെ ഇപ്പോള്‍ അഞ്ജലി.


മെലിഞ്ഞ വടിവൊത്ത നീണ്ട ശരീര സൗന്ദര്യമായിരുന്നു അനുഷ്‌ക ഷെട്ടിയുടേത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ കാമ്പുള്ള കഥാപാത്രങ്ങള്‍ ലഭിച്ചത് കാരണം അനുഷ്‌ക തെന്നിന്ത്യയിലെ മുന്‍നിര നായികയായി. എന്നാല്‍ സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടി തടി കൂട്ടിയതോടെ പ്രശ്നമായി. ബാഹുബലിയുടെ ഷൂട്ടിങ് വൈകാന്‍ കാരണം പോലും അനുഷ്‌കയുടെ തടിയാണ്. തടി കുറയ്ക്കാന്‍ വിദേശത്ത് പോയി ശാസ്ത്രക്രിയ ചെയ്തിട്ട് പോലും രക്ഷയുണ്ടായില്ല. ഇപ്പോള്‍ തടി കുറയ്ക്കാനുള്ള കഠിന വ്യായാമവും മറ്റും നടത്തുകയാണ് അനുഷ്‌ക.

ക്യൂട്ട് എക്‌സ്പ്രഷന്‍ കൊണ്ട് ഇതിനോടകം തമിഴകത്ത് കീര്‍ത്തി സുരേഷ് ശ്രദ്ധിയ്ക്കപ്പെട്ടു കഴിഞ്ഞു. എന്നാല്‍ നടിയുടെ തടി പല സംവിധായകരും നായകന്മാരും തഴയാന്‍ കാരണമായി എന്നാണ് കേള്‍ക്കുന്നത്. തടി കുറയ്ക്കാനുള്ള ശ്രമം നടത്തി വരികയാണത്രെ കീര്‍ത്തി.


ഗൗതം മേനോന്റെ അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ മഞ്ജിമയ്ക്ക് തുടക്കത്തില്‍ തന്നെ തടിയുടെ പേരില്‍ അപമാനിതയാകേണ്ടി വന്നു. നടിയുടെ മുഖത്ത് നോക്കി ഒരു സംവിധായകന്‍ ഈ തടിച്ചിയല്ല എന്റെ നായിക എന്ന് പറഞ്ഞെന്നൊക്കെയാണ് കോടമ്പക്കത്ത് നിന്നും വാര്‍ത്തകള്‍ വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (30 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (41 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (47 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends