Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദാമ്പത്യ തകര്‍ച്ച എ എല്‍ വിജയ് ആദ്യമായി തുറന്ന് പ്രതികരിക്കുന്നു

02 MARCH 2017 11:53 AM IST
മലയാളി വാര്‍ത്ത

അമലാപോള്‍ എ എല്‍ വിജയ് ദാമ്പത്യ തകര്‍ച്ചയിലാണെന്ന സംഭവത്തില്‍ എ എല്‍ വിജയ് ആദ്യമായി തുറന്ന് പ്രതികരിച്ചു. അമലാപോള്‍ വിശ്വാസ വഞ്ചന കാട്ടിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വിജയ് പറയുന്നത്. വിവാഹമെന്ന സാമൂഹിക ഉടമ്പടിയെ താന്‍ ഏറെ വിലമതിക്കുന്ന ആളാണെന്നും ഒരു വിവാഹത്തിന്റെ ഉറപ്പ് സത്യസന്ധതയും വിശ്വാസ്യതയുമാണ് അതില്ലാതാകുന്ന നിമിഷം ആ ബന്ധം തകരുമെന്നും വിജയ് മാധ്യമങ്ങള്‍ക്കായി പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു. അമലയുമായുള്ള ജീവിതം ഈ രീതിയില്‍ ആകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. ഇത്തരമൊരു തീരുമാനത്തില്‍ എത്തേണ്ടി വന്നത് വേദനിപ്പിക്കുന്നു. ഇനിയെനിക്ക് ബന്ധങ്ങളില്ല. ജീവിതം അന്താസ്സായി തന്നെ മുമ്പോട്ട് കൊണ്ടുപോകുമെന്നും വിജയ് പറയുന്നു. ഇത് തീര്‍ത്തും ദു:ഖകരമായ ഒരു കാര്യമാണ്. ഒമ്പതു ചിത്രം ചെയ്തയാള്‍ എന്ന നിലയില്‍ സമൂഹത്തോടുള്ള കടപ്പാടിനെക്കുറിച്ച് ഉത്തമ ബോദ്ധ്യമുണ്ട്.

തന്റെ സിനിമയിലെ പെണ്‍കഥാപാത്രങ്ങളെ ആത്മാഭിമാനവും കുലീനത്വവും ഉള്ളവരായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. സ്ത്രീകളോടുള്ള തന്റെ നിലപാട് തന്നെയാണ് അത്. സ്വാതന്ത്ര്യത്തോടെ തന്നെയാണ് സ്ത്രീകള്‍ ജീവിക്കേണ്ടത് എന്ന നിലപാടിയെ എന്നും പിന്തുണച്ചിരുന്നു. അതുകൊണ്ടാണ് അമല സിനിമയില്‍ തുടരണം എന്ന നിലപാടിനെ കഴിയുന്ന വിധത്തിലെല്ലാം പിന്തുണച്ചത്. കല്യാണശേഷം സിനിമയില്‍ തുര്‍ന്നതാണ് വിവാഹബന്ധം തകരാറിലാക്കിയതെന്നും തന്റെ വീട്ടുകാര്‍ക്ക് അതിഷ്ടമല്ലായിരുന്നെന്നും അമല നടത്തുന്ന വാദങ്ങള്‍ അവാസ്തവമാണ്. ദാമ്പത്യതകര്‍ച്ചയിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് തനിക്കല്ലാതെ മറ്റാര്‍ക്കും അറിയില്ല. ഇക്കാര്യം സംസാരിക്കാന്‍ സുഹൃത്തുക്കളും ആരാധകരും മാധ്യമ സുഹൃത്തുക്കളും നിര്‍ബ്ബന്ധിക്കുകയായിരുന്നു.

സ്വകാര്യജീവിതം പൊതുമദ്ധ്യത്തില്‍ വിളമ്പേണ്ട എന്ന് കരുതിയാണ് നിശബ്ദനായത്. എന്നാല്‍ ഏതൊരച്ഛനെയും പോലെ ആകുലത നിറഞ്ഞ തന്റെ പിതാവ് ഏതാനും കാര്യങ്ങള്‍ ഒരു ചാനലിനോട് പറഞ്ഞു. പക്ഷേ വാര്‍ത്തകളെല്ലാം പിന്നീട് അതിനെ ചൊല്ലിയായി. പ്രശ്‌നത്തിന്റെ ശരിയായ കാര്യം അറിയാതെയാണ് പല മാധ്യമങ്ങളും വാര്‍ത്ത പുറത്തു വിടുന്നത്. ഇത് പ്രൊഫഷണല്‍ ജീവിതത്തില്‍ മാത്രമല്ല സ്വകാര്യ ജീവിതത്തിലും തന്റെ നിലപാടുകളെ മോശമാക്കി മാറ്റുകയാണ്. വേര്‍പിരിയലിനേക്കാള്‍ വേദനയാണ് അത്തരം കാര്യങ്ങള്‍ ഉണ്ടാക്കുന്നത്. സ്വകാര്യ ജീവിതത്തിനു വിലകല്‍പ്പിക്കുന്നവരും അത് മാനിക്കുന്നവരുമാണെങ്കില്‍ അടിസ്ഥാനമില്ലാത്ത ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും വിജയ് പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (30 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (41 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (47 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends