Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമിഴിലെ സൂപ്പര്‍താരമായ ധനുഷും നടിമാരും ഒന്നിച്ചുള്ള രഹസ്യ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട് സുചിത്ര കാര്‍ത്തിക്

03 MARCH 2017 03:49 PM IST
മലയാളി വാര്‍ത്ത

ധനുഷ്, ഹന്‍സിക, അനിരുദ്ധ്, ദിവ്യദര്‍ശിനി എന്നിവര്‍ ഒരുമിച്ചുള്ള സ്വകാര്യ ചിത്രങ്ങളാണ് പ്രശസ്ത ഗായികയും ആര്‍ ജെയുമായ സുചിത്ര കാര്‍ത്തിക് പങ്കുവെച്ചത്. സംഭവം വലിയ വിവാദമായി സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ് ഇപ്പോള്‍.

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് ഗായികയും റേഡിയോ ജോക്കിയും അവതാരകയുമായ സുചിത്ര കാര്‍ത്തിക് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ചിത്രങ്ങള്‍ പിടുത്തംവിട്ടു എന്ന് തോന്നിയതോടെ സുചിത്ര കാര്‍ത്തിക് ഇതെല്ലാം ഡിലീറ്റ് ചെയ്യുകയായിരുന്നു.

തമിഴിലെ യുവ സൂപ്പര്‍ സ്റ്റാര്‍ ധനുഷ്, നായിക നടി ഹന്‍സിക, അനിരുദ്ധ്, അവതാരകയായ ദിവ്യദര്‍ശിനി തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങളാണ് സുചിത്ര കാര്‍ത്തിക് ട്വീറ്റ് ചെയ്തത്. എന്നെ ട്രോള്‍ ചെയ്യുന്നതിന് മുമ്പായി ധനുഷ് ഫാന്‍സ് നിങ്ങളുടെ സൂപ്പര്‍ സ്റ്റാറിന്റെ ലീലകള്‍ കണ്ടോളൂ എന്ന് പറഞ്ഞായിരുന്നു ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

വെയിറ്റ് ഫോര്‍ മോര്‍ ഷോക്ക്സ് എന്നൊരു താക്കീതും സുചിത്ര കാര്‍ത്തിക് ട്വിറ്റരാദികള്‍ക്ക് കൊടുത്തിരുന്നു. പിന്നാലെ ഇത് ഹന്‍സികയുടെ ലീലകള്‍ എന്ന പേരില്‍ നടി ഹന്‍സികയുടെ ഒരു ഗ്രൂപ്പ് ഫോട്ടോ പോസ്റ്റ് ചെയ്തു.

പിന്നാലെ ടെലിവിഷന്‍ വീഡിയോ ജോക്കി ദിവ്യദര്‍ശിനിയുടെ ലീലകള്‍ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ വീണ്ടും പോസ്റ്റ് ചെയ്തു.

 

ഇതാ കാണൂ ഇത്തവണ ധനുഷിന്റെ അടുത്ത സുഹൃത്ത് എന്ന് പറഞ്ഞ് അനിരുന്ധിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടു.

സോ കോള്‍ഡ് അഡ്ജസ്റ്റ്മെന്റിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം എന്നൊരു മെസേജും സുചിത്ര കാര്‍ത്തിക് ഇതിനിടയില്‍ ട്വീറ്റ് ചെയ്തു. കൂടുതല്‍ നടിമാരും നടിമാരും എക്സ്പോസ് ചെയ്യപ്പെടാന്‍ പോകുന്നു എന്നും സുചിത്ര കാര്‍ത്തിക് പറഞ്ഞു. വെയിറ്റ് ഫോര്‍ ഷോക്കര്‍ - ഇതായിരുന്നു സന്ദേശം.

സംഗീത സംവിധായകന്‍ അനിരുദ്ധിനൊപ്പം നടി ആന്‍ഡ്രിയയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. ഇരുവരും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് ഇത്. ധനുഷിനൊപ്പം ഉണ്ടായിരുന്നതാകട്ടെ പ്രമുഖ നടി തൃഷയും. ഹന്‍സികയുടെ ഒരു പാര്‍ട്ടിയിലെടുത്ത ചിത്രങ്ങളാണ് പോസ്റ്റായത്.

എന്നാല്‍ തന്റെ ചെയ്തികള്‍ കടന്നുപോയി എന്ന് തോന്നിയിട്ടോ അതോ താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് കൊണ്ടോ സുചിത്ര കാര്‍ത്തിക് ഈ ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്തു. അക്കൗണ്ട് പ്രൈവറ്റാക്കുകയും ചെയ്തു. ഇനി പ്രത്യേക അനുവാദമുള്ളവര്‍ക്ക് മാത്രമേ സുചിത്ര കാര്‍ത്തികിന്റെ ട്വീറ്റുകള്‍ കാണാന്‍ പറ്റൂ.

മലയാളത്തിലെ പ്രമുഖ നടിയ്ക്ക് നേരെ ഉണ്ടായ തട്ടിക്കൊണ്ടു പോകല്‍ ശ്രമത്തിന് പിന്നാലെയാണ് ഗായികയും ആര്‍ജെയുമൊക്കെയായ സുചിത്ര കാര്‍ത്തിക് തനിക്ക് നേരെ ഉണ്ടായ ഒരു ആക്രമണം തുറന്നെഴുതിയത്. ഈ സംഭവം ട്വിറ്ററിലൂടെയാണ് ഗായിക ആരാധകരെ അറിയിച്ചത്. കൈയ്യില്‍ ചോരകരിവാളിക്കും വിധം ആരോ കൈ പിടിച്ചു തിരിച്ച് ഈ വിധമാക്കിയിരിക്കുന്നു എന്നാണ് സുചിത്ര എഴുതിയത്..

രാത്രി നടന്ന ഒരു പാര്‍ട്ടിയിലാണ് സംഭവം. നടന്‍ ചിമ്പുവിനൊപ്പം ധനുഷും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ധനുഷിനൊപ്പം വന്ന ടീമിലെ ഏതോ ഒരംഗമാണ് സുചിത്രയുടെ കൈ ഇങ്ങനെ ആയതിന് ഉത്തരവാദി എന്നാണ് പറയപ്പെടുന്നത് ഈ സംഭവം വിവാദമായി എന്തായാലും സുചിത്രയുടെ ട്വീറ്റ് വൈറലായി. ധനുഷിനെതിരെ പലരും രംഗത്ത് എത്തി. നടനെതിരെയുള്ള ട്വിറ്ററില്‍ ട്രോളുകള്‍ നിറഞ്ഞു. ധനുഷിന്റെ ആരാധകര്‍ സുചിത്രയെയും ട്രോള്‍ ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (30 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (41 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (47 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends