Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിതൃത്വത്തിന് പിറകേ ബലാത്സംഗവും; ധനുഷിന്റെ കഥകഴിയുമോ? മലയാളത്തിന്റെ അമല പോളും... 'സുചിലീക്‌സ്'

05 MARCH 2017 01:03 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷിന് ഇത് കഷ്ടകാലമാണ്. ഒടുവില്‍ പുറത്തിറങ്ങിയ കൊടി എന്ന സിനിമ ശരാശരി വിജയം നേടിയെങ്കിലും വ്യക്തി ജീവിതത്തില്‍ ധനുഷ് കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്. ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ എത്തിയതായിരുന്നു തുടക്കം. അതിപ്പോള്‍ കോടതി കയറിയിറങ്ങുകയാണ്. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ബലാത്സംഗം ആരോപണം. ക്രെഡിബിലിറ്റിയില്ലാത്ത ഒരു ആരോപണം എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ പറ്റാത്തതാണ് ഇത്. റേഡിയോ ജോക്കിയും അവതാരകയും ആയ സുചിത്ര കാര്‍ത്തിക്ക് ആണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വെറും ബലാത്സംഗം ആരോപണം മാത്രമല്ല, കൂട്ടബലാത്സംഗ ആരോപണം ആണ്. അവിഹിതങ്ങള്‍ വേറേയും.

മധുര സ്വദേശികളായ കതിരേശന്‍-മീനാക്ഷി ദമ്പതിമാരാണ് ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. ചെറുപ്പത്തില്‍ ഓടിപ്പോയ മകന്‍ എന്നായിരുന്നു വാദം. വെറും അവകാശവാദം എന്നതില്‍ നിന്ന് ഇത് കോടതിയില്‍ എത്തി. കേസില്‍ ഇപ്പോഴും അന്തിമ വിധി വന്നിട്ടില്ല. ഒരു പക്ഷേ ഡിഎന്‍എ ടെസ്റ്റിലേക്ക് പോലും ഇത് നീണ്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ധനുഷിന്റെ പിതൃത്വമാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. അതിനിടയിലാണ് അവിഹ ബന്ധങ്ങളുടേയും കൂട്ട ബലാത്സംഗത്തിന്റേയും ആരോപണങ്ങള്‍ ധനുഷിനെതിരെ ഉയരുന്നത്. റേഡിയോ ജോക്കിയും അവതാരകയും ആയ സുചിത്ര കാര്‍ത്തിക് ആണ് ധനുഷിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ധനുഷ് തന്നെ ബലാത്സംഗം ചെയ്തു എന്നാണ് ആരോപണം.

ധനുഷും സംഗീത സംവിധായകനായ അനിരുദ്ധും ചേര്‍ന്ന് തന്നെ കൂട്ട ബലാത്സംഗം ചെയ്തു എന്നാണ് സുചിത്രയുടെ ആരോപണം. മദ്യത്തില്‍ മയക്കുമരുന്ന് നല്‍കിയാണ് രണ്ട് പേരും ചേര്‍ന്ന് ബലാത്സംഗം ചെയ്തത് എന്നാണ് സുചിത്ര ആരോപിച്ചത്. 'സുചിലീക്‌സ്' ട്വിറ്ററിലൂടെയായിരുന്നു സുചിത്ര ഈ ആരോപണങ്ങളെല്ലാം ഉന്നയിച്ചത്. ദേശീയ മാധ്യമങ്ങള്‍ 'സുചിലീക്സ്' എന്ന പേരിലാണ് ഈ സംഭവം ഇപ്പോള്‍ ആഘോഷിക്കുന്നത്. സിനിമ മേഖലയിലെ പ്രമുഖരുടെ അവിഹിത ബന്ധങ്ങളെ കുറിച്ചും സുചിത്ര വെളിപ്പെടുത്തുന്നുണ്ട്. ധനുഷിന്റേയും ആന്‍ഡ്രിയയുടേയും തൃഷയുടേയും അനിരുദ്ധിന്റേയും എല്ലാം സ്വകാര്യ ചിത്രങ്ങളും സുചിത്ര പുറത്ത് വിട്ടിരുന്നു.

കഴിഞ്ഞ ആഴ്ച ഒരു പാര്‍ട്ടിക്ക് പോയ തന്നെ രാത്രിയില്‍ മയക്കുമരുന്ന് നല്‍കിയ ശേഷം ധനുഷും സംഗീത സംവിധായകന്‍ അനിരുദ്ധും ചേര്‍ന്ന് ബലാത്സംഗം ചെയ്തു എന്നാണ് സുചിത്ര ആരോപിക്കുന്നത്. പാര്‍ട്ടിയില്‍ താന്‍ മദ്യപിച്ചിരുന്നു എന്നാണ് സുചിത്ര പറയുന്നത്. പക്ഷേ അതില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നു. തനിക്ക് ബോധം പോകുന്നത് പോലെ തോന്നി. പിന്നീട് നടന്നത് ഇവിടെ പറയാന്‍ പോലും പറ്റില്ല. രണ്ടുപേരും എന്നോടൊത്ത് സെക്സ് ചെയ്തു. എന്നെ കിടക്കിയില്‍ വിട്ട് പോയി. ഞാന്‍ ഉണരുമ്പോള്‍ രണ്ടുപേരും വീഡിയോ ക്ലിപ്പുകള്‍ കാണുകയായിരുന്നു.

സുചിത്ര തന്നെയാണോ ഇക്കാര്യങ്ങളെല്ലാം പറയുന്നത് എന്ന് ഞെട്ടലോടെയാണ് തമിഴ് സിനിമാ ലോകം കേള്‍ക്കുന്നത്. അതോ ആരെങ്കിലും സുചിത്രയുടെ ട്വിറ്റര്‍ ഐഡി ഹാക്ക് ചെയ്തോ. തന്റെ ഐ ഡി ആരോ ഹാക്ക് ചെയ്തതായി സുചിത്ര കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. അത്രയ്ക്കും ഗുരുതരമായ ആരോപണങ്ങളും വെളിപ്പെടുത്തലുകളുമാണ് സുചിത്ര ഓരോ ദിവസവും പുറത്ത് വിടുന്നത്.

റേഡിയോ ജോക്കിയും ഗായികയുമായ സുചിത്ര കാര്‍ത്തികിന്റെ ട്വിറ്റര്‍ അക്കൗണ്ട് കോളിവുഡിന് തന്നെ തലവേദനയായി മാറിയിരിക്കുകയാണ്. ധനുഷും അമലാ പോളും, ധനുഷും പാര്‍വതി നായരും, അതുപോലെ ചിന്മയിയും അനിരുദ്ധും തമ്മിലുള്ള അരുതാത്ത ബന്ധത്തിന്റെ തെളിവുകളും മറ്റും പുറത്തുവിടും എന്നാണ് ഈ ട്വിറ്റര്‍ അക്കൗണ്ടില്‍ വെല്ലുവിളി നടക്കുന്നത്. ധനുഷ്, ആന്‍ഡ്രിയ, തൃഷ, അനിരുദ്ധ് തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സുചിത്രയുടെ അക്കൗണ്ടിലൂടെ പുറത്തായിരുന്നു. പിന്നീടുള്ള ട്വീറ്റുകളില്‍ പാര്‍വ്വതി നായര്‍, അമലാ പോള്‍ തുടങ്ങിയ സെലിബ്രിറ്റി നടിമാരുടെ പേരുകളും സുചിത്ര പറഞ്ഞിട്ടുണ്ട്. പാര്‍വതി നായര്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു.

സുചിത്രയുടെ ട്വീറ്റികളില്‍ മലയാളിയായ അമല പോളിന്റെ പേരും കടന്നുവന്നിട്ടുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. പാര്‍വ്വതി നായരുടെ പേരും സുചിത്ര പറഞ്ഞിരുന്നു. ആ ട്വിറ്റര്‍ എവിടെ? സുചിത്രയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഇപ്പോള്‍ മിക്കവര്‍ക്കും കാണാന്‍ കഴിയുന്നില്ല. സുചിത്ര തന്നെ അതിന്റെ പ്രൈവസി സെറ്റിങ്സ് മാറ്റി എന്നാണ് റിപ്പോര്‍ട്ടുകള്‍. അടി മുഴുവന്‍ ധനുഷിന് എന്തായാലും സുചിത്രയുടെ ട്വിറ്റര്‍ ആക്രമണം രൂക്ഷമായി ബാധിച്ചത് ധനുഷിനെയാണ്. ഇനി ഇതിന്റെ പേരിലും ധനുഷ് കോടതി കയറേണ്ടി വരുമോ എന്ന് കാത്തിരുന്ന് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (31 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (42 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (48 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends